ഇന്ത്യയുടെ ഇതിഹാസ അത്ലറ്റിക് താരമായി മില്‍ഖാ സിംഗിന്റെ ഓര്‍മ്മ പങ്കുവെച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍.
ഇന്ത്യയുടെ ഇതിഹാസ അത്ലറ്റിക് താരമായി മില്‍ഖാ സിംഗിന്റെ ഓര്‍മ്മ പങ്കുവെച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. 2013 ല്‍ കൊച്ചി കോര്‍പ്പറേഷന് വേണ്ടി ‘കൊച്ചി ഇന്റര്‍നാഷണല്‍ ഹാഫ് മാരത്തണ്‍’ ഒരുക്കിയപ്പോള്‍ അതില്‍ മില്‍ഖാ സിംഗ് ബ്രാന്‍ഡ് അംബാസിഡര്‍ ആകണമെന്ന് നിശ്ചയിച്ചിരുന്നു.
അതിനായി താന്‍ ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് വലിയ താല്പര്യമായിരുന്നു എന്നും അതിന് രണ്ട് കാരണമായിരുന്നു എന്നും ശ്രീകുമാര്‍ പറയുന്നു. ഒന്നാമത്തെ കാരണം മോഹന്‍ലാല്‍ എന്നതും രണ്ടാമത്തേത് ദൈവത്തിന്റെ സ്വന്തം നാടായ കേരളം. മോഹന്‍ലാലിന്റെ ആരാധകനായിരുന്നു മില്‍ഖ സിങ്ങെന്ന് ശ്രീകുമാര്‍ പറയുന്നു.
2013 ല്‍ കൊച്ചി കോര്‍പ്പറേഷന് വേണ്ടിയാണ് പുഷ് ഇന്റഗ്രേറ്റഡ് ‘കൊച്ചി ഇന്റര്‍നാഷണല്‍ ഹാഫ് മാരത്തണ്‍’ എന്ന ഐഡിയ സമര്‍പ്പിക്കുന്നത്. അത് അംഗീകരിക്കപ്പെട്ടതോടെ ലാലേട്ടനെയും ഇന്ത്യയുടെ പറക്കും ഇതിഹാസം മില്‍ഖാ സിങ്ങിനെയും പ്രോഗ്രാമിന്റെ ബ്രാന്‍ഡ് അംബാസ്സഡര്‍മാരായി നിശ്ചയിച്ചു. ഇതിന്റെ ഭാഗമാകാന്‍ ശ്രീ. മില്‍ഖാ സിങ്ങിന് വളരെ താല്പര്യമായിരുന്നു. രണ്ടായിരുന്നു കാരണങ്ങള്‍ – മോഹന്‍ലാലും, ദൈവത്തിന്റെ സ്വന്തം നാടായ കേരളവും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫോര്‍ട്ട് കൊച്ചിയിലും, കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും പൊരി വെയിലത്തായിരുന്നു ഷൂട്ടിംഗ്. അദ്ദേഹം തളര്‍ന്നതേയില്ല. ഷോട്ടിന് വേണ്ടതിനേക്കാള്‍ ദൂരം അദ്ദേഹം ഓടി, അതും നിറഞ്ഞ ചിരിയോടെ! 83 വയസ്സിലെ അദ്ദേത്തിന്റെ ഊര്‍ജ്ജത്തിനും പ്രസരിപ്പിനും മുന്നില്‍ ഞങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല എന്നുള്ളതായിരുന്നു സത്യം. ലാലേട്ടനും അദ്ദേഹവും മത്സരിച്ചു ഓടുകയായിരുന്നു എന്ന് പറയാം.
ഷൂട്ടിന് കണ്ടു നിന്ന നൂറു കണക്കിന് ആളുകളിലും ഞങ്ങളിലും ആവേശം പരത്തി ഈ രണ്ടു താരങ്ങളും നിറഞ്ഞ ചിരിയോടെ ആവേശത്തോടെ പ്രോഗ്രാമിന്റെ ഭാഗമായി. കേരളത്തില്‍ നടന്ന ആദ്യത്തെ ഇന്റര്‍നാഷണല്‍ മാരത്തണ്‍ ആയിരുന്നു ഇത്. രണ്ടു ദിവസം പ്ലാന്‍ ചെയ്ത ഷൂട്ട് ഒരു ദിവസം കൊണ്ട് തീര്‍ത്തു.