ഹൈബി ഈഡനും, കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും നേര്‍ക്ക് നേര്‍,എന്തിനാണ് ഇങ്ങനെയൊരു ഉറങ്ങി കിടക്കുന്ന പ്രസിഡണ്ട് എന്ന ഹൈബി ഈഡന്റെ പരാമര്‍ശത്തിനാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ മറുപടി

ഹൈബി ഈഡനും, കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും നേര്‍ക്ക് നേര്‍,എന്തിനാണ് ഇങ്ങനെയൊരു ഉറങ്ങി കിടക്കുന്ന പ്രസിഡണ്ട് എന്ന ഹൈബി ഈഡന്റെ പരാമര്‍ശത്തിനാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ മറുപടി

Spread the love

എറണാകുളം എംപി ഹൈബി ഈഡന് മറുപടിയുമായി കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. എന്തിനാണ് ഇങ്ങനെയൊരു ഉറങ്ങി കിടക്കുന്ന പ്രസിഡണ്ട് എന്ന ഹൈബി ഈഡന്റെ പരാമര്‍ശത്തിനാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ മറുപടി.

ഒരു ബോധമുള്ളയാള്‍ക്ക് ഇങ്ങനെ പറയാന്‍ കഴിയില്ലെന്നും കൃത്യമായ മറുപടി നല്‍കാത്തത് ഹൈബിയുടെ പിതാവായ ജോര്‍ജ്ജ് ഈഡനുമായുള്ള ആത്മബന്ധം കൊണ്ടാണെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.

‘ഹൈബി ഈഡനോട് ഇപ്പോഴും മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ല. കാരണം അദ്ദേഹത്തിന്റെ പിതാവ് ജോര്‍ജ് ഈഡനും ഞാനും ആത്മസുഹൃത്തുക്കളായിരുന്നു. ഞാന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായ സമയത്ത് അദ്ദേഹം എറണാകുളം ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ ഞാന്‍ ഗണ്യമായ സംഭാവനയാണ് നല്‍കിയത്. മാസ് ഹോട്ടലിലെ കുടുസായ മുറിയില്‍ കൊതുകുകടിയേറ്റ് കിടന്നിരുന്നു. അക്കാലത്തെ കുറിച്ചൊന്നും അദ്ദേഹത്തിന്റെ പ്രിയ പുത്രനും എംപിയുമായ ഹൈബി ഈഡന് അറിയില്ല.

അദ്ദേഹം അത് പറഞ്ഞത് ശരിയല്ല. എന്നെ അറിയുന്ന ഒരാള്‍ പോലും ഞാന്‍ ഉറങ്ങി കിടക്കുന്ന പ്രസിഡണ്ടാണെന്ന് പറയില്ല. ബോധമുള്ളയാര്‍ക്കും എന്നെകുറിച്ച് അങ്ങനെ പറയാന്‍ കഴിയില്ല. നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് പരാജയത്തിന് പിന്നാലെയായിരുന്നു ഹൈബിയുടെ പ്രതികരണം. എന്തിനാണ് ഉറങ്ങുന്ന ഒരു പ്രസിഡന്റ് എന്നാണ് ഹൈബി ഈഡന്‍ എംപി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുല്ലപ്പള്ളിയുടെ പേര് പോസ്റ്റില്‍ പരാമര്‍ശിച്ചിരുന്നില്ല.