ടി.വി ചാനലുകൾക്ക് മൂക്കു കയറിടാൻ കേന്ദ്ര സർക്കാർ: കിടപ്പറയിൽ കാണിക്കേണ്ടത് അടുക്കളയിൽ കാട്ടുന്ന ചാനലുകൾക്ക് ഇനി നിയന്ത്രണം

ടി.വി ചാനലുകൾക്ക് മൂക്കു കയറിടാൻ കേന്ദ്ര സർക്കാർ: കിടപ്പറയിൽ കാണിക്കേണ്ടത് അടുക്കളയിൽ കാട്ടുന്ന ചാനലുകൾക്ക് ഇനി നിയന്ത്രണം

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: കിടപ്പറയിൽ കാട്ടേണ്ടത് അടുക്കളയിൽ കാട്ടുന്ന ടി.വി ചാനലുകൾക്കു മൂക്കു കയറിടാൻ കേന്ദ്ര സർക്കാർ. ചാനലുകളിൽ പിടിമുറുക്കാനൊരുങ്ങിയ കേന്ദ്ര സർക്കാർ ഇവർക്ക് കർശന നിയന്ത്രണങ്ങളാണ് ഇപ്പോൾ കൊണ്ടു വരാനൊരുങ്ങുന്നത്.

ടി.വി ചാനലുകളിലെ പരിപാടികൾ നിരീക്ഷിക്കാൻ ശക്തമായ നടപടിയുമായി കേന്ദ്രസർക്കാർ. ചാനലുകളെ നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച സമിതിക്ക് നിയമപരിക്ഷ നൽകി ഉത്തരവിട്ടു. ടി.വി പരിപാടികൾ ചട്ടം ലംഘിച്ചാൽ സംപ്രേഷണം നിറുത്തിവയ്ക്കാൻ സർക്കാർ ഇടപെടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചാനലുകളുടെ സ്വയംനിയന്ത്രണ സംവിധാനങ്ങൾക്കും നിയമപരമായ രജിസ്ട്രേഷൻ നൽകും. ടി.വി ചാനലുകളുടെ നിയന്ത്രണത്തിന് നിരീക്ഷണത്തിനും ഇപ്പോൾ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള സംവിധാനമില്ല.

ടിവി ചാനലുകളുടെ പരിപാടിയിൽ പരാതി ഉള്ളവർക്ക് ചാനലുകൾക്ക് പരാതി എഴുതി നൽകാം. അവിടെ പരിഹാരമായില്ലെങ്കിൽ മാദ്ധ്യമ കൂട്ടായ്മകളുടെ സ്വയം നിയന്ത്രണ സംവിധാനത്തെ സമീപിക്കാം.

കേന്ദ്രസർക്കാരിന്റെ നിരീക്ഷണ സമിതിയാണ് മൂന്നാമത്തെ തട്ട്. സമിതി എപ്പോഴൊക്കെ ഇടപെടും എന്ന് വ്യക്തമായി ഉത്തവിൽ പറയുന്നില്ല. എന്നാൽ സമിതിക്ക് നിയമപരിക്ഷ നൽകും. മാദ്ധ്യമങ്ങളുടെ സ്വയം നിയന്ത്രണ സമിതികളെയും നിയമപരമായി അംഗീകരിച്ച് രജിസ്ട്രേഷൻ അനുവദിക്കും.

ഏതെങ്കിലും ടിവി പരിപാടി ചട്ടത്തിന് അനുസരിച്ചല്ല എന്ന് ബോധ്യപ്പെട്ടാൽ സംപ്രേഷണം നിർത്തിവയ്ക്കുമെന്നും ഉത്തരവിൽ പറയുന്നു.

പത്രങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിന് പ്രസ് കൗൺസിൽ ഇപ്പോൾ നിലവിലുണ്ട്. ടിവി രംഗത്ത് സ്വയം നിയന്ത്രണം എന്നതിനാണ് സർക്കാർ ഇതുവരെ മുൻതൂക്കം കിട്ടിയിരുന്നത്. മുതിർന്ന ജഡ്ജിയുടെ നേതൃത്വത്തിലുള്ള പ്രസ് കൗൺസിൽ പോലെ ഒരു സംവിധാനത്തിനു പകരം ഉദ്യോഗസ്ഥർ അടങ്ങിയ നിരീക്ഷണ സമിതിക്ക് നിയമപരിരക്ഷ നൽകാനാണ് സർക്കാരിന്റെ ശ്രമം.

നിയന്ത്രണസംവിധാനം വേണമെന്ന സുപ്രീംകോടതിയുടെ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് വാർത്താവിതരണമന്ത്രി പ്രകാശ് ജാവദേക്കർ വ്യക്തമാക്കിയത്.