play-sharp-fill
സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് മൈക്രോ ലോണ്‍ എടുത്തത് തിരിച്ചടച്ചില്ല;  തെന്മല ചെറുകടവില്‍ യുവതിയെ ഒരു സംഘം സ്ത്രീകൾ വീട്ടിൽ കയറി തല്ലി, അ‍ഞ്ചുപേർക്കെതിരെ പോലീസ് കേസ്

സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് മൈക്രോ ലോണ്‍ എടുത്തത് തിരിച്ചടച്ചില്ല; തെന്മല ചെറുകടവില്‍ യുവതിയെ ഒരു സംഘം സ്ത്രീകൾ വീട്ടിൽ കയറി തല്ലി, അ‍ഞ്ചുപേർക്കെതിരെ പോലീസ് കേസ്

കൊല്ലം: മൈക്രോ ലോണ്‍ അടവുമായി ബന്ധപ്പെട്ടുണ്ടായ തർക്കം അവസാനിച്ചത് കയ്യാങ്കളിയിൽ. തെന്മല ചെറുകടവില്‍ യുവതിയെ വീട്ടില്‍ കയറി ഒരു സംഘം സ്ത്രീകള്‍ ആക്രമിച്ചു.

ചെറുകടവ് പതിനാലേക്കർ സ്വദേശി സുരജയുടെ വീട്ടിലായിരുന്നു അതിക്രമം. ഒരു സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് സുരജയടക്കമുള്ള സ്ത്രീകള്‍ ചേർന്ന് മൈക്രോ ലോണ്‍ എടുത്തിരുന്നു.


എന്നാല്‍, ഈ ലോണ്‍ സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം സുരജക്ക് തിരിച്ചടക്കാൻ കഴിഞ്ഞില്ല. ഇതിനെതുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ജൂൺ 26നാണ് സംഭവം. സുരജയുടെ പരാതിയില്‍ 5 സ്ത്രീകള്‍ക്കെതിരെ തെന്മല പോലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗീത, ജയ, മാലു, സരിത, വസന്തകുമാരി എന്നിവർക്കെതിരെയാണ് കേസ്. അനധികൃതമായി സംഘംചേരല്‍, ലഹളയുണ്ടാക്കാൻ ശ്രമം, അശ്‌ളീല പദം ഉപയോഗിക്കല്‍, മാരകമായി പരിക്കേല്‍പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേർത്താണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.