സ്ത്രീകൾ തമ്മിൽ കത്തിക്കുത്ത്; ഒരാൾക്ക് പരിക്ക്
സ്വന്തം ലേഖിക
കൊച്ചി: സ്ത്രീകൾ തമ്മിലുണ്ടായ കത്തിക്കുത്തിൽ യുവതിക്ക് പരിക്ക്.
കൈയ്ക്ക് കുത്തേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാഞ്ഞാലി മാട്ടുപുറത്ത് പുഞ്ചയിൽ വാണിയക്കാട് സ്വദേശി വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ ഞായറാഴ്ച രാവിലെയാണ് സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടു സഹോദരൻമാരും ഭാര്യമാരുമടക്കം ഒരാഴ്ചമുമ്പാണ് ഇവർ ഇവിടെ വാടകയ്ക്ക് താമസിക്കാനെത്തിയത്. രണ്ടുദിവസം മുമ്പ് ഇവരോടൊപ്പം മറ്റൊരു യുവതിയും താമസിക്കാനെത്തി. ഈ യുവതിയുമായി വഴക്കിട്ട സ്ത്രീ കത്തിയെടുത്തു കുത്തുകയായിരുന്നു.
കുത്തേറ്റ യുവതിക്ക് കൈയ്ക്ക് ആഴത്തിൽ മുറിവുണ്ട്. യുവതിയെ പറവൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. യുവതിക്ക് പരാതിയില്ലെന്നറിയിച്ചിരുന്നെങ്കിലും പോലീസ് കേസെടുത്തു.
Third Eye News Live
0