Wednesday, April 22, 2026

`അപകട കാരണം കൊടു ചൂടായിരിക്കാം’; 48 വര്‍ഷമായുള്ള ജോലി, ഇനി വെടിക്കെട്ട് പണിക്കില്ലെന്ന് ദുരന്തത്തില്‍ നിന്ന് രക്ഷപെട്ട വില്‍സണ്‍

Spread the love

തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ അപകട സമയത്ത് 30ല്‍ താഴെ ആളുകള്‍ മാത്രമെ ഉണ്ടാകാൻ സാധ്യതയുള്ളുവെന്ന് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട വില്‍സണ്‍.

video
play-sharp-fill

വെടിപ്പുരയില്‍ അളവില്‍ കൂടുതല്‍ മരുന്ന് ഉണ്ടായിരുന്നില്ല. കാലു വയ്യാത്തതിനാലാണ് സതീശന് ഓടാൻ കഴിയാതിരുന്നതെന്നും വില്‍സണ്‍ പറഞ്ഞു.

അപകടത്തില്‍ സ്ത്രീകളെയെല്ലാം രക്ഷപ്പെടുത്താനായി. കൊടും ചൂടായിരിക്കാം അപകടകാരണമെന്നും മറ്റൊരു സംശയം ഇല്ലെന്നും അദ്ദേഹം പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

48 വർഷമായുള്ള ജോലിയാണ്. മക്കളുടെ നിർബന്ധം കാരണം ഇനി വെടിക്കെട്ട് പണിക്കില്ലെന്നും വില്‍സണ്‍ പറഞ്ഞു.