
കോട്ടയം: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം വന്നതിനു ശേഷം മണ്ണ് മാഫിയ സജീവമായി. കോട്ടയം ജില്ലയിൽ വ്യാപകമായി മണ്ണ് കടത്തലും നിലം നികത്തലും നടക്കുകയാണ്. ജിയോളജി ഉദ്യോഗസ്ഥരുടെ ഒത്താശയോടെണ് കോട്ടയത്തെ മണ്ണ് കടത്തൽ.
ജിയോളജി വകുപ്പ് ഓഫീസിൽ നിന്നും നൽകുന്ന പാസിൽ സീൽ ചെയ്യുന്നത് അപേക്ഷകർ തന്നെയാണ്. പാസിൽ ഓഫീസിൽ നിന്ന് സീൽ ചെയ്ത് നൽകേണ്ടതാണെങ്കിലും അപേക്ഷകർക്ക് തന്നെ സീൽ ചെയ്യാൻ സാധിക്കുന്നത് കൈക്കൂലിയുടെ ബലത്തിലാണ്.
കോട്ടയം നഗരത്തിൽ ഈരയിൽകടവ് ബൈപാസിനോട് ചേർന്നുള്ള നിലം വ്യാപകമായി നികത്തി. കള്ള പാസിന്റെ മറവിൽ മണ്ണടിച്ചാണ് ഇവിടെ നിലം നികത്തിയത്.
ചിലയിടത്ത്
പഞ്ചായത്ത് സെക്രട്ടറിയുടെ വ്യാജ സീലും ഒപ്പും പതിപ്പിച്ച വ്യാജ പാസ് ഉപയോഗിച്ച് മണ്ണ് കടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കെട്ടിട നിര്‍മാണത്തിനെന്ന പേരില്‍ അനുമതി വാങ്ങി വന്‍ തോതില്‍ മണ്ണ് കടത്തുന്നുവെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്.
സമാനമായ രീതിയിൽ അയർക്കുന്നത്ത് ഹണി വർക്കിച്ചൻ എന്നയാൾ വീട് നിർമ്മാണത്തിനെന്ന പേരിൽ വ്യാപകമായി കുന്നിടിച്ച് മണ്ണ് കടത്തിയത് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ജിയോളജി വകുപ്പ് പിടികൂടിയിരുന്നു. ഇവരുടെ വീട് നിർമ്മാണത്തിനായുള്ള പെർമിറ്റ് റദ്ദാക്കിയിട്ടുണ്ട്.
അനുവദിച്ചതിലും കൂടുതല്‍ അളവിലാണു പലയിടത്തും മണ്ണെടുത്തത്. കെട്ടിട നിര്‍മാണത്തിന്റെ മറവില്‍ മാഫിയ സംഘങ്ങള്‍ കുന്നുകളിടിച്ചു വന്‍ തോതില്‍ മണ്ണ് കടത്തുന്നുവെന്നാണ് വിജിലൻസിൻ്റെ കണ്ടെത്തല്‍.
കെട്ടിടം നിര്‍മിക്കാന്‍ മണ്ണെടുക്കാന്‍ അനുമതി വാങ്ങിയാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ കെട്ടിടം പണിയണമെന്നുണ്ട്.
വീട് വയ്ക്കാന്‍ പെര്‍മിറ്റ് സ്വന്തമാക്കിയ ശേഷം വന്‍ തോതില്‍ മണ്ണ് നീക്കം ചെയ്ത് പ്ലോട്ടുകളാക്കി വില്‍പ്പന നടത്തുന്നുവെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
ഡെവലപ്‌മെന്റ് പെര്‍മിറ്റുകളുടെ മറവിലും മണ്ണ് കടത്തുന്നുണ്ട്. കൈക്കൂലി വാങ്ങി ഉദ്യോഗസ്ഥര്‍ നിയമലംഘനങ്ങള്‍ക്ക് കൂട്ടുനിൽക്കുമ്പോൾ സര്‍ക്കാരിനു വന്‍ നഷ്ടമാണ് ഉണ്ടാവുന്നത്. പരിസ്ഥിതി പ്രശ്‌നങ്ങളുമേറെ.
അനധികൃത മണ്ണ് കടത്തിലൂടെ മാഫിയകള്‍ സമ്പാദിക്കുന്നത് കോടികളാണ്.
ഇതിനെല്ലാം പുറമെ ചെമ്മണ്ണ് കടത്തുന്ന സംഘങ്ങളും സജീവമായിരിക്കുന്നു.
ചിലയിടങ്ങളില്‍ കുന്നുകള്‍ ഭാഗികമായും മറ്റ് ചിലയിടങ്ങളില്‍ പൂര്‍ണ്ണമായും ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു. ഇത് പരിസ്ഥിതിയെയും ആവാസ വ്യവസ്ഥയെയും ഗുരുതരമായി ബാധിക്കുന്ന പ്രശ്നങ്ങളാണ്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മണ്ണ് മാഫിയ പിടിമുറുക്കി. കുന്നുകള്‍ ഇടിച്ചുള്ള മണ്ണ് കടത്തിനു പുറമെ പുഴകളില്‍നിന്നുള്ള അനധികൃത മണല്‍ക്കടത്തും വ്യാപകമാണ്.
മണ്ണിടിച്ചില്‍ ഭീഷണിയുള്ള നിരവധി പ്രദേശങ്ങളില്‍ ജിയോളജിസ്റ്റും റവന്യു ഉദ്യോഗസ്ഥരും പരിശോധന നടത്തിയിരുന്നു.
വേണ്ടപ്പെട്ടവര്‍ക്കു പടി നല്‍കിയാണു മണ്ണു മാഫിയകള്‍ വാഴുന്നത്. റബര്‍ വിലയിടിവിന്റെയും കെട്ടിട നിര്‍മ്മാണത്തിന്റെയും മറവിലാണ് മലയോരപ്രദേശങ്ങളില്‍ മണ്ണെടുപ്പ് നടക്കുന്നത്.
കുറഞ്ഞ വിലയ്ക്കു തണ്ണീര്‍ത്തടങ്ങളും റബര്‍ തോട്ടങ്ങളും വാങ്ങിയ ശേഷമാണു മണ്ണിടിക്കലും നികത്തലും.









