
കോട്ടയം: കത്തുന്ന വെയിലിന് ആശ്വാസമായി ഇന്നും വേനല്‍ മഴ ഉണ്ടാകും. മധ്യകേരളത്തിലെ മലയോര മേഖലയില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.
ഇന്നലെ പകല്‍ പൊള്ളുന്ന താപനിലയായിരുന്നു. വൈകിട്ടോടെ അന്തീരക്ഷം മാറി.
ശക്തമായും കാറ്റ് ആഞ്ഞുവീശി. ഇതിനൊപ്പം മഴയും ഇടിയും മിന്നലും എത്തി. ശക്തമായ കാറ്റില്‍ ജില്ലയില്‍ വിവിധയിടങ്ങളില്‍ നാശനഷ്ടങ്ങളും ഉണ്ടായി.
മരക്കൊമ്പുകള്‍ ഒടിഞ്ഞുവീഴുകയും, റോഡില്‍ മലിനജലവും വെള്ളക്കെട്ടും നിറഞ്ഞു. പല സ്ഥലത്തും വൈദ്യുതി ലൈനുകളില്‍ മരച്ചില്ലകള്‍ വീഴുകയും വൈദ്യുതി തടസപെട്ടു.
ശക്തമായ ഇടിമിന്നലില്‍ പാറത്തോട് പാലമ്പ്ര ഗദ്സെമൻ പള്ളിമുറിക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചു. ഇടവക വികാരിയുടെ മുറിക്കാണ് മിന്നലേറ്റത്.
സംഭവസമയത്ത് വൈദികൻ മുറിയില്‍ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. ഇടിമിന്നലിന്റെ ആഘാതത്തില്‍ മുറിയുടെ സീലിംഗ് പൂർണ്ണമായും തകർന്നു.
കൂടാതെ മുറിയിലുണ്ടായിരുന്ന കമ്പ്യൂട്ടർ ഉള്‍പ്പെടെയുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കത്തിനശിച്ചു. സംഭവമറിഞ്ഞ ഉടൻ തന്നെ കാഞ്ഞിരപ്പള്ളിയില്‍ നിന്നും ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.
ഇലക്‌ട്രിക് ഉപകരണങ്ങള്‍ക്കും കെട്ടിടത്തിനും തകരാർ ഉണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാമ്പാടിയില്‍ വേനല്‍ മഴ മഴക്കൊപ്പം ഉണ്ടായ കാറ്റില്‍ വീടിന്റെ മേല്‍ക്കൂര പറന്ന് പോയി.
പാമ്പാടി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മാന്തുരുത്തി പള്ളിക്കുന്ന് പള്ളിക്കുന്നേല്‍ യോഹന്നാന്റെയും ആക്കവയലില്‍ ജോണിയുടെയും വീടിന്റെ മേല്‍ക്കൂരയാണ് കാറ്റില്‍ പറന്നത്.
കാറ്റിനെ തുടർന്ന് എം.സി റോഡില്‍ വെമ്പള്ളിയില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര റോഡില്‍ പതിച്ചു. മാസങ്ങളായി അടച്ചിട്ടിരുന്ന അന്നപൂർണേശ്വരി ഹോട്ടലിനറെ മേല്‍ക്കൂരയാണ് റോഡില്‍ വീണത്.
ഷീറ്റ് ഉപയോഗിച്ച് നിർമ്മിച്ചിരുന്ന മേല്‍ക്കൂര കമ്പികള്‍ സഹിതം റോഡിലേക്ക് പതിക്കുകയായിരുന്നു. നിർമ്മാണ പ്രവർത്തനങ്ങള്‍ക്കായി മാസങ്ങളായി അടച്ചിരിക്കുകയായിരുന്നു.
കുറവിലങ്ങാട് പൊലീസും അഗ്നിശമനേസനയും സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് റോഡില്‍ നിന്നും ഇവ നീക്കം ചെയ്തു. പ്രദേശത്തെ വൈദ്യുതി പോസ്റ്റുകള്‍ക്കും നാശനഷ്ടം വന്നതോടെ വൈദ്യുതിയും മുടങ്ങി പ്രദേശം ഇരുട്ടിലായി
6 മണിക്കൂർ ഇരുട്ടിൽ
കനത്ത കാറ്റും മഴയും ഉണ്ടായതിനെ താർന്ന് ഗാന്ധിനഗർ കെ എസ് ഇ ബി സെക്ഷന്റെ പരിധിയിൽ പലയിടത്തും ട്രാൻസ്ഫോർമർ തകരാറിലായി.
മള്ളൂശേരി, പുല്ലരിക്കുന്ന്, കുടമാളൂർ, എസ്എച്ച് മാണ്ട്, അമ്പാടി തുടങ്ങി വിവിധ സ്ഥലങ്ങളിൽ 6 മണിക്കൂർ കറന്റ് പോയി. രാത്രി 11 മണിയോടെയാണ് വൈദ്യുതി എത്തിയത്.









