
കോട്ടയം: മലയാള ഭാഷയുടെ ഉയർച്ചയും, പ്രചാരവും മുൻനിർത്തി ഭാഷാ സ്നേഹികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അമ്മമലയാളം ചാരിറ്റബിൾ ട്രസ്‌റ്റിൻ്റെ ഈ വർഷത്തെ മാധ്യമ പുരസ്‌കാരം ജന്മഭൂമി സീനിയർ ന്യൂസ് എഡിറ്റർ കെ ഡി ഹരികുമാറിന്.
10,001 രൂപയും ശില്പവും, പ്രശസ്തിപത്രവും, പൊന്നാടയും അടങ്ങുന്ന പുരസ്കാരം
മേയ് 10 ന് കോട്ടയത്ത് നടക്കുന്ന അമ്മ മലയാളത്തിൻ്റെ ആറാം വാർഷികാഘോഷത്തിൽ കേന്ദ്ര സഹ മന്ത്രി അഡ്വ. ജോർജ്ജ് കുര്യൻ സമ്മാനിക്കും. ദൃശ്യമാധ്യമ പുരസ്കാരം റിപ്പോർട്ടർ ചാനൽ എക്സിക്യുട്ടീവ് എഡിറ്റർ സ്മൃതി പരുത്തിക്കാടിനും സമ്മാനിക്കും.
മലയാളത്തിൻ്റെ അക്ഷരസൂര്യൻ പുരസ്കാരം മുൻ ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ളക്കാണ് സമ്മാനിക്കുന്നത്. 25,001 രൂപയും, ശില്പവും, പ്രശസ്തിപത്രവും, പൊന്നാടയും അടങ്ങുന്നതാണ് ‘അക്ഷരസൂര്യൻ പുരസ്കാരം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റിട്ട. ഐഎഎസ് ഓഫീസർ എസ്.അയ്യപ്പൻ നായർ, റിട്ട. ഐജി എസ്. ഗോപിനാഥ്, നിരൂപകനും ജീവചരിത്രകാരനുമയ എ. ബി. രഘുനാഥൻ നായർ, വിൻ വേൾഡ് ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. എസ്. ജയസൂര്യൻ, അമ്മമലയാളം ചാരിറ്റ്ബിൾ ട്രസ്റ്റ് ചെയർമാനും, മാനേജിങ് ട്രസ്റ്റിയുമായ മധു മണിമല എന്നിവരടങ്ങുന്ന വിധിനിർണ്ണയ സമിതിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.









