മലയാളി എന്നും പൊളിയല്ലേ…; ചൈനയിൽ കൊറോണ വൈറസ് ബാധിച്ചവർക്ക് കൈത്താങ്ങായി മലയാളികൾ
സ്വന്തം ലേഖകൻ ന്യൂഡൽഹി: ചൈനയിൽ കൊറോണ വൈറസ് ബാധിച്ചവർക്ക് കൈത്താങ്ങായി മലയാളികൾ രംഗത്ത്. ചൈനയിൽ ഇതുവരെ കെറോണ വൈറസ് ബാധിച്ചുള്ള മരണം 106 ആയി. രണ്ടായിരത്തിലേറെ ആളുകൾക്കു രോഗബാധയുണ്ടെന്നാണു കണക്ക്. ചൈനയിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുമായി ഇന്ത്യൻ എംബസി സജീവമായി രംഗത്തുണ്ടെന്നു വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ വ്യക്തമാക്കി. മലയാളികൾ അടക്കം എഴുനൂറോളം ഇന്ത്യൻ വിദ്യാർഥികൾ വുഹാനിലെയും പരിസരങ്ങളിലെയും സർവകലാശാലകളിൽ പഠിക്കുന്നുണ്ട്. ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസിയിൽ ഒട്ടേറെ മലയാളി ഉദ്യോഗസ്ഥരുളളതു മലയാളി വിദ്യാർഥികൾക്ക് ആശ്വാസകരമാണ്. മലയാളി അസോസിയേഷനുകളും എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നു. വുഹാൻ […]