വാട്സ്ആപ്പ് ചാരപ്പണി ; ഇസ്രായേൽ കമ്പനിയുടെ സൈബർ ആക്രമണത്തിന്റെ ഇന്ത്യൻ ഇരകളുടെ പട്ടികയിൽ മലയാളിയും
സ്വന്തം ലേഖകൻ കൊച്ചി : വാട്സ്ആപ്പിലൂടെ ഇസ്രായേല്‍ ക സനി എന്‍.എസ്.ഒ നടത്തിയ ചാരപ്പണിയില്‍ ഡല്‍ഹിയിലെ മലയാളി ഗവേഷകനെയും ലക്ഷ്യമിട്ടു. മലപ്പുറം കാളികാവ് സ്വദേശിയായ ഡല്‍ഹിയില്‍ സെന്റർ ഫോര്‍ ദ സ്റ്റഡീസ് ഒാഫ് ഡെവലപിങ് സൊസൈറ്റീസില്‍ (സി.എസ്.ഡി.എസ്) ഗവേഷകനുമായ അജ്മല്‍ ഖാനാണ് അമേരിക്കന്‍ കോടതിയില്‍ വാട്സ്ആപ്പ് സമര്‍പ്പിച്ച ഇസ്രായേല്‍ കമ്പനിയുടെ സൈബര്‍ ആക്രമണത്തിന്റെ ഇന്ത്യൻ ഇരകളുടെ പട്ടികയിലുള്ളത്. അജ്മലിന് പുറമേ രാജ്യത്തെ മനുഷ്യാവകാശ പ്രവര്‍ത്തകർ, അഭിഭാഷകർ, മാധ്യമ പ്രവര്‍ത്തകർ തുടങ്ങി 22പേരുടെ വിവരങ്ങളും പുറത്തുവന്നു. ഒക്ടോബര്‍ മൂന്നിന് കാനഡയിലെ ടൊറന്റോ സിറ്റിസണ്‍ ലാബില്‍നിന്ന് ചാരപ്പണിയുടെ […]