ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചു; യുവാവ് ആത്മഹത്യയുടെ വക്കിൽ; സംവിധായികയ്ക്കും ഒടിടി പ്ലാറ്റ്ഫോമിനുമെതിരെ പരാതി

ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചു; യുവാവ് ആത്മഹത്യയുടെ വക്കിൽ; സംവിധായികയ്ക്കും ഒടിടി പ്ലാറ്റ്ഫോമിനുമെതിരെ പരാതി

തിരുവനന്തപുരം: ഒടിടി പ്ലാറ്റ്ഫോമിൽ വെബ് സീരിസിലേക്ക് അഭിനയിക്കാൻ സമീപിച്ചു. ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്ന പരാതിയുമായി യുവാവ്. വെങ്ങാനൂർ സ്വദേശിയായ 26 കാരനാണ് ഒടിടി പ്ലാറ്റ്ഫോമിനും സംവിധായികയ്ക്കും എതിരെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ഒറ്റിറ്റി പ്ലാറ്റ്ഫോമിൽ വെബ് സീരിസിലേക്ക് അഭിനയിക്കാനായാണ് തന്നെ സമീപിച്ചതെന്നും പിന്നീട് കരാറിൽ ഒപ്പിട്ട ശേഷമാണ് അതൊരു അശ്ലീല ചിത്രമായിരുന്നെന്ന് മനസിലായതെന്നും യുവാവ് പറയുന്നു.

‘കരാർ വായിച്ച് നോക്കാൻ കഴിഞ്ഞിരുന്നില്ല, അതുകഴിഞ്ഞാണ് അവർ പറയുന്നത് ഇത് ഇങ്ങനെയുള്ള ചിത്രമാണെന്ന്. അഭിനയിച്ചില്ലെങ്കിൽ 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് പറഞ്ഞു. അവസാനം കണ്ണ് നിറഞ്ഞാണ് അഭിനയിച്ചത്’ യുവാവ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദീപാവലിക്ക് ചിത്രം റിലീസ് ചെയ്യുമെന്ന് ഒടിടി നടത്തിപ്പുകാർ പറഞ്ഞുവെന്നും മാനസിക സംഘർഷം മൂലം ആത്മഹത്യയുടെ വക്കിലെന്നും യുവാവ് പറയുന്നു. സംഭവത്തിൽ മുഖ്യമന്ത്രിക്കും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകിയിട്ടുണ്ട്.