കള്ളനെന്ത് സിനിമാനടി…നടി പാർവതി നായരുടെ ചെന്നൈയിലെ വീട്ടിൽ വൻ മോഷണം;നഷ്ടമായത് ലക്ഷങ്ങളുടെ വസ്തുക്കൾ…
നടി പാര്‍വതിനായരുടെ വീട്ടില്‍ വന്‍ മോഷണം. ചെന്നൈ നുങ്കംപാക്കത്തുള്ള വീട്ടിൽ ആഡംബര വാച്ചുകളുള്‍പ്പെടെയുള്ള വില പിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോയി. നടി വ്യാഴാഴ്ച നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒരാഴ്ചയോളം പാര്‍വതി സ്ഥലത്തില്ലായിരുന്നു. തിരികെ വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോയതായി കണ്ടെത്തിയെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന വാച്ചുകൾ, 1.3 ലക്ഷം രൂപയുടെ ഹാൻഡ്‌സെറ്റ്, രണ്ട് ലക്ഷം രൂപയുടെ ലാപ്‌ടോപ് എന്നിവയാണ് മോഷണം പോയത്.
Third Eye News Live
0
Tags :