‘വിളിക്കാത്ത കല്യാണത്തില്‍ ഉണ്ണാൻ പോകുന്ന പാരമ്പര്യമില്ല’; എൻ.ഡി.എ കണ്‍വെൻഷനില്‍ പി.സി ജോര്‍ജ് പങ്കെടുക്കില്ല; കോട്ടയത്ത് എൻ.ഡി.എയില്‍ ബി.ഡി.ജെ.എസ് – പി.സി പോര് കനക്കുന്നു

‘വിളിക്കാത്ത കല്യാണത്തില്‍ ഉണ്ണാൻ പോകുന്ന പാരമ്പര്യമില്ല’; എൻ.ഡി.എ കണ്‍വെൻഷനില്‍ പി.സി ജോര്‍ജ് പങ്കെടുക്കില്ല; കോട്ടയത്ത് എൻ.ഡി.എയില്‍ ബി.ഡി.ജെ.എസ് – പി.സി പോര് കനക്കുന്നു

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് കേരളം.

എല്ലാ പാർട്ടികളും അവരുടെ സ്ഥാനാർഥികള്‍ക്കായി വോട്ട് തേടി ഈ ചൂടത്തും നടക്കുമ്പോള്‍ പലയിടങ്ങളിലും പ്രശ്നങ്ങളും കൂടുന്നുണ്ട്. കോട്ടയത്ത് എൻ.ഡി.എയില്‍ ബി.ഡി.ജെ.എസ്-പി.സി ജോര്‍ജ് പോര് രൂക്ഷമാകുന്നുവെന്ന വാർത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

എൻ.ഡി.എ കണ്‍വൻഷനില്‍ പി.സി ജോർജ് പങ്കെടുക്കില്ല. വിളിക്കാത്ത കല്യാണത്തില്‍ ഉണ്ണാൻ പോകുന്ന പാരമ്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് കെ.പി.എസ് മേനോൻ ഹാളില്‍ എൻ.ഡി.എ കണ്‍വൻഷൻ നടക്കുന്നുണ്ട്. കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിലേക്ക് പി.സി ജോർജിനു ക്ഷണമില്ല. തുഷാർ വെള്ളാപ്പള്ളിയുടെ റോഡ് ഷോയില്‍ നിന്ന് ഉള്‍പ്പെടെ നേരത്തെ അദ്ദേഹം വിട്ടുനിന്നിരുന്നു.

ബി.ഡി.ജെ.എസും പി.സി ജോർജും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇരുകൂട്ടരും ഇതുവരെ വഴങ്ങിയിട്ടില്ല. ഇതു മുന്നണിക്കു തലവേദനയായിരിക്കുകയാണ്.