ആഘോഷപൂര്‍വ്വം ഉദ്ഘാടനം…..! ഒരു മാസത്തിനുള്ളില്‍ ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ കുഴി; നിര്‍മ്മാണത്തിലെ പ്രശ്നങ്ങള്‍ അല്ലെന്ന് പൊതുമരാമത്ത് വകുപ്പ്; ടൈല്‍ പാകി കുഴി അടയ്ക്കുമെന്ന് വിശദീകരണം

ആഘോഷപൂര്‍വ്വം ഉദ്ഘാടനം…..! ഒരു മാസത്തിനുള്ളില്‍ ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ കുഴി; നിര്‍മ്മാണത്തിലെ പ്രശ്നങ്ങള്‍ അല്ലെന്ന് പൊതുമരാമത്ത് വകുപ്പ്; ടൈല്‍ പാകി കുഴി അടയ്ക്കുമെന്ന് വിശദീകരണം

സ്വന്തം ലേഖിക

കോട്ടയം: സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ആഘോഷപൂര്‍വ്വം ഉദ്ഘാടനം നടത്തിയ ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ ഉദ്ഘാടനം നടന്ന് ഒരു മാസത്തിനകം കുഴി.

കനത്ത മഴയെ തുടര്‍ന്ന് ടാറിങ്ങിനടിയില്‍ നിന്ന് ഉറവ പോലെ വെള്ളം വന്നതോടെയാണ് റോഡ് തകര്‍ന്നത്. നിര്‍മ്മാണത്തിലെ പ്രശ്നങ്ങള്‍ അല്ലെന്നും ടൈല്‍ പാകി കുഴി അടയ്ക്കും എന്നുമാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ മാസം ഏഴിനാണ് പൊതുമരാമത്ത് മന്ത്രി നേരിട്ട് എത്തി ഈരാറ്റുപേട്ട വാഗമണ്‍ റോഡിൻ്റെ ഉദ്ഘാടനം ആഘോഷപൂര്‍വ്വം നടത്തിയത്. കൃത്യം ഒരു മാസം പിന്നിടുമ്പോഴാണ് വേലത്തുശേരിയില്‍ ഈ വിധം ടാറിങ് പൊളിഞ്ഞത്.

ടാറിനടിയില്‍ നിന്ന് വെള്ളം ഉറവ പോലെ മുകളിലേക്ക് വന്നാണ് റോഡ് തകര്‍ന്നത്. വേലത്തുശേരിയില്‍ മൂന്നിടങ്ങളില്‍ ഈ വിധം റോഡ് തകര്‍ന്നിട്ടുണ്ട്. ഉദ്ഘാടന ശേഷമുള്ള ആദ്യ മഴയില്‍ തന്നെ ഇതാണ് സ്ഥിതിയെങ്കില്‍ ഇനിയങ്ങോട്ട് എന്താകും എന്ന ആശങ്കയാണ് നാട്ടുകാര്‍ക്ക്.

പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ മതിയായ പഠനം നടത്താതെയാണ് റോഡ് ടാര്‍ ചെയ്തത് എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.