സംഘടനാ ബോധം ഇല്ലായ്മയും  പക്വതക്കുറവും….! എസ്‌എഫ്‌ഐയെ ‘നന്നാക്കാന്‍’ പഠന ക്ലാസ് ഇന്ന് മുതല്‍; നേര്‍വഴിക്ക് നയിക്കാന്‍  സിപിഎം

സംഘടനാ ബോധം ഇല്ലായ്മയും പക്വതക്കുറവും….! എസ്‌എഫ്‌ഐയെ ‘നന്നാക്കാന്‍’ പഠന ക്ലാസ് ഇന്ന് മുതല്‍; നേര്‍വഴിക്ക് നയിക്കാന്‍ സിപിഎം

സ്വന്തം ലേഖിക

തിരുവനന്തപുരം: എസ്‌എഫ്‌ഐ സംസ്ഥാന നേതൃത്വത്തെ നേര്‍വഴിക്ക് നയിക്കാൻ സിപിഎമ്മിന്റെ നേതൃത്വത്തില്‍ പഠന ക്ലാസ് ഇന്ന് ആരംഭിക്കും.

സമീപകാലത്ത് എസ്‌എഫ്‌ഐ തുടരെ വിവാദങ്ങളില്‍പെട്ടത് സിപിഎം നേതൃത്വത്തെ അലോസരപ്പെടുത്തിയിരുന്നു. സംഘടനാ ബോധം ഇല്ലായ്മയുടെയും നേതൃത്വത്തിന്റെ പക്വതക്കുറവിന്റെയും പ്രതിഫലനമാണ് എസ്‌എഫ്‌ഐയിലെ പ്രശ്‌നങ്ങളെന്ന് സിപിഎം വിലയിരുത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് മറികടക്കാനാണ് എസ്‌എഫ്‌ഐയില്‍ തെറ്റ് തിരുത്തലിനും സംഘടനാ ബോധം പകര്‍ന്നു നല്‍കാനുള്ള പഠന ക്ലാസുകള്‍ക്കും സിപിഎം തീരുമാനമെടുത്തത്.

വിളപ്പില്‍ശാല ഇഎംഎസ് അക്കാദമിയില്‍ വച്ചാണ് മൂന്ന് ദിവസത്തെ പഠന ക്യാമ്പ് നടക്കുക. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ക്ലാസുകള്‍ എടുക്കും.

എസ്‌എഫ്‌ഐയുടെ നേതൃത്വത്തില്‍ അഴിച്ചുപണി വന്നേക്കുമെന്ന് സൂചനകള്‍ ഉണ്ടെങ്കിലും സിപിഎം നേതൃത്വം അത് തള്ളി.