play-sharp-fill
തിരുമ്പി വന്തിട്ടേന്ന് സൊല്ല് …! ഒറ്റ ദിവസം ഒന്നാം സ്ഥാനത്തിരുന്ന ബംഗളൂരുവിനെ വലിച്ച് താഴെയിട്ട് ചെന്നൈ; വയസ്സൻ പടയിൽ നിന്നും പോരാളികളിലേക്കുള്ള മാറ്റവുമായി ഹൈദരാബാദിനെ തകർത്ത് ചെന്നൈ

തിരുമ്പി വന്തിട്ടേന്ന് സൊല്ല് …! ഒറ്റ ദിവസം ഒന്നാം സ്ഥാനത്തിരുന്ന ബംഗളൂരുവിനെ വലിച്ച് താഴെയിട്ട് ചെന്നൈ; വയസ്സൻ പടയിൽ നിന്നും പോരാളികളിലേക്കുള്ള മാറ്റവുമായി ഹൈദരാബാദിനെ തകർത്ത് ചെന്നൈ

സ്പോട്സ് ഡെസ്ക്

ഡൽഹി: കഴിഞ്ഞ ഐപി എല്ലിലെ മോശം പ്രകടനത്തിൻ്റെ പേരിൽ വയസൻ പടയെന്ന് പഴി കേട്ട ചെന്നെ പോയിൻ്റ് ടേബിളിൽ വീണ്ടും ഒന്നാമത്. ഒറ്റ ദിവസം മാത്രം ഒന്നാം സ്ഥാനത്തിരുന്ന ബംഗളൂരുവിനെ , ഹൈദരാബാദിനെതിരായ ഏഴ് വിക്കറ്റ് ജയത്തോടെ ആണ് ചെന്നൈ വലിച്ച് താഴെ ഇട്ടത്.

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടമാക്കി ചെന്നെ മറികടന്നു. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ റിതുരാജ് ഗെയ്കവാദ് (44 പന്തിൽ 75), ഫാഫ് ഡു പ്ലെസിസ് (38 പന്തിൽ 56) എന്നിവരാണ് ചെന്നൈയുടെ വിജയത്തിൽ നെടുന്തൂണായത്. എട്ട് പന്തിൽ 15 റണ്ണെടുത്ത മോയിൻ അലിയും തിളങ്ങി. മൂന്നു പേരെയും പുറത്താക്കി റാഷിദ് ഖാൻ തിരിച്ച് വരവിൻ്റെ സൂചന നൽകിയെങ്കിലും , 17 റണ്ണെടുത്ത റെയ്നയും , ഏഴ് റണ്ണെടുത്ത ജഡേജയു. ചേർന്ന് വിജയം അനായാസമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ, ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദിന് മനീഷ് പാണ്ഡെ (61), ഡേവിഡ് വാര്‍ണര്‍ (57) എന്നിവരുടെ ഇന്നിങ്‌സാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ലുങ്കി എന്‍ഗിഡി ചെന്നൈയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. സാം കറന് ഒരു വിക്കറ്റുണ്ട്.

നാലാം ഓവറില്‍ തന്നെ ഹൈദരാബാദിന് ഓപ്പണര്‍ ബെയര്‍‌സ്റ്റോയെ നഷ്ടമായി.കറന്റെ പന്തില്‍ പുള്‍ ഷോട്ടിന് ശ്രമിക്കുമ്ബോള്‍ ദീപക് ചാഹറിന് ക്യാച്ച്‌ ന്ല്‍കിയാണ് ബെയര്‍സ്‌റ്റോ മടങ്ങുന്നത്. ഏഴ് പന്ത് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. പിന്നീട് ഒത്തുച്ചേര്‍ന്ന പാണ്ഡെ- വാര്‍ണര്‍ സഖ്യമാണ് ഹൈദരാബാദിന് തുണയായത്. ഇരുവരും 106 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ വാര്‍ണറുടെ മെല്ലെപ്പോക്ക് ഹൈദരാബാദിന്റെ റണ്‍നിരക്ക് കുറച്ചു.

57 റണ്‍സെടുക്കാന്‍ 55 പന്തുകള്‍ വാര്‍ണര്‍ക്ക് വേണ്ടിവന്നു. രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു വാര്‍ണറുടെ ഇന്നിങ്‌സ്. വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മത്സരങ്ങളില്‍ പുറത്തിരുന്ന മനീഷ് പാണ്ഡെ തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. 46 പന്തില്‍ ഒരു സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു പാണ്ഡെയുടെ ഇന്നിങ്‌സ്. അവസാനങ്ങളില്‍ കെയ്ന്‍ വില്യംസണ്‍ (10 പന്തില്‍ 26), കേദാര്‍ ജാദവ് (നാല് പന്തില്‍ 12) പുറത്തെടുത്ത പ്രകടനമാണ് സ്‌കോര്‍ 170 കടത്തിയത്. ഇരുവരും പുറത്താവാതെ നിന്നു.

നേരത്തെ, രണ്ട് മാറ്റങ്ങളാണ് ഹൈദരാബാദ് വരുത്തിയത്. വിരാട് സിംഗ്, അഭിഷേക് ശര്‍മ എന്നിവര്‍ പുറത്തായി. മനീഷ് പാണ്ഡെ, സന്ദീപ് ശര്‍മ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. ചെന്നൈയും രണ്ട് മാറ്റങ്ങള്‍ വരുത്തി. മൊയീന്‍ അലി, ലുങ്കി എന്‍ഗിഡി എന്നിവര്‍ ടീമിലെത്തി. ഇമ്രാന്‍ താഹിര്‍, ഡ്വെയ്ന്‍ ബ്രാവോ എന്നിവരാണ് പുറത്തായത്.