സഹകരണ സ്ഥാപനം എന്ന വ്യാജേനെ തട്ടിപ്പ്: ഉദ്യോഗാർത്ഥികളിൽ നിന്നും പിരിച്ചെടുത്തത് ലക്ഷങ്ങൾ; സഹകരണ മന്ത്രി വി.എൻ വാസവൻ്റെ നിർദേശത്തെ തുടർന്ന് കാരാപുഴയിലെ ഓഫീസ് പോലീസ് പൂട്ടി

സഹകരണ സ്ഥാപനം എന്ന വ്യാജേനെ തട്ടിപ്പ്: ഉദ്യോഗാർത്ഥികളിൽ നിന്നും പിരിച്ചെടുത്തത് ലക്ഷങ്ങൾ; സഹകരണ മന്ത്രി വി.എൻ വാസവൻ്റെ നിർദേശത്തെ തുടർന്ന് കാരാപുഴയിലെ ഓഫീസ് പോലീസ് പൂട്ടി

തേർഡ് ഐ ബ്യൂറോ

കോട്ടയം: സർക്കാർ സ്ഥാപനം എന്ന വ്യാജേന പ്രവർത്തിച്ച ഓഫീസ് സഹകരണ വകുപ്പ് പൂട്ടിച്ചു. കോട്ടയം കാരാപ്പുഴയിൽ പ്രവർത്തിച്ചു വന്നിരുന്ന എൻആർഐ ആൻഡ് ആർഐ എന്ന സ്ഥാപനം ആണ്‌ പൂട്ടിച്ചത്

ഇവിടെ ഉദ്യോഗാർത്ഥികളിൽ നിന്നും ലക്ഷങ്ങൾ വാങ്ങി നിയമനം നടത്തിയതായും പരാതി. സർക്കാർ സ്ഥാപനമെന്ന വ്യാജേന ഉദ്യോഗാർഥികളുടെ കൈയ്യിൽ നിന്നും ലക്ഷങ്ങൾ വാങ്ങി അനധികൃത നിയമനം നടത്തിയ സ്ഥാപനം സഹകരണ വകുപ്പും പോലീസും ചേർന്ന് പൂട്ടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം കാരാപ്പുഴയിൽ പ്രവർത്തിച്ചു വന്നിരുന്ന എൻആർഐ ആൻഡ് ആർഐ എന്ന സ്ഥാപനത്തിലാണ് ജോയിന്റ് രജിസ്ട്രാറുടെ നേതൃത്വത്തിൽ ഇൻപെക്ഷൻ നടത്തുകയും സ്ഥാപനം നിയമാനുസൃതം അല്ലെന്ന് കണ്ടെത്തുകയും ചെയ്തത്.

തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്ത എൻആർഐ ആൻഡ് ആർഐ എന്ന സർക്കാർ അംഗീകൃത സഹകരണ സ്ഥാപനത്തിന്റെ കോട്ടയത്തെ ബ്രാഞ്ച് എന്ന വ്യാജേനയായിരുന്നു തട്ടിപ്പ്.

കഴിഞ്ഞ ജൂൺ മുതൽ പ്രവർത്തനമാരംഭിച്ച ഓഫീസിൽ 15 ഓളം പേർ ജോലി ചെയ്തിരുന്നു. ഇവരിൽ നിന്നും 3 ലക്ഷം രൂപ വീതം നിയമനത്തിനായി വാങ്ങി ഇരുന്നു. കൂടുതൽ പേർക്കു ജോലി നൽകാൻ സ്ഥാപനത്തിൽ ഇന്റർവ്യൂവും സംഘടിപ്പിച്ചു വരികയായിരുന്നു.

സഹകരണ സ്ഥാപനം എന്ന വ്യാജേന പ്രവർത്തിച്ചുവന്ന സ്ഥാപനത്തിനെ സംബന്ധിച്ച് സഹകരണ വകുപ്പിനു കിട്ടിയ രഹസ്യവിവരത്തെ തുടർന്നായിരുന്നു സ്ഥാപനത്തിൽ ഇൻസ്പെക്ഷൻ നടത്തിയത്.

നിയമാനുസൃതമല്ലാത്ത പ്രവർത്തിക്കുന്ന സ്ഥാപനം പൂട്ടിക്കാൻ ജോയിൻ രജിസ്റ്റർ പൊലീസിന് റിപ്പോർട്ട് നൽകി.