കുമരകത്തെ ജനമനസിളക്കി വാസവൻ: കെട്ടി വയ്ക്കാനുള്ള തുക നൽകിയത് സാധാരണക്കാർ

കുമരകത്തെ ജനമനസിളക്കി വാസവൻ: കെട്ടി വയ്ക്കാനുള്ള തുക നൽകിയത് സാധാരണക്കാർ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ പടിഞ്ഞാറൻ പ്രദേശങ്ങളിലായിരുന്നു എൽ ഡി എഫ് സ്ഥാനാർത്ഥി വി.എൻ 

വാസവന്റെ ഇന്നലത്തെ പര്യടനം ,ഇല്ലിക്കൽ കവലയിൽ നിന്നാണ് പ്രചരണത്തിന് തടക്കം കുറിച്ചത് വൻ ജനാവലിയാണ് സ്ഥാനാർത്ഥിക്ക് പിൻതുണയുമായി സ്വീകരണ കേന്ദ്രത്തിലേയ്ക്ക് ഒഴുകി എത്തിയത് ,തുടർന്ന് കാഞ്ഞിരം, തിരുവാർപ്പ് എന്നിവടങ്ങളിലും സ്ഥാനാർത്ഥി എത്തി ,തിരുവാർപ്പിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തത്തിൽ വൻ സ്വീകരണം ,ജയിച്ച് വരണം ഞങ്ങൾ ഒപ്പമുണ്ടെന്ന് അമ്മമാരുടെ അനുഗ്രഹം ,കുമരകം എസ് എൻ കോളേജിൽ പുഷ്പവൃഷ്ടിയോടെയാണ് വിദ്യാർത്ഥികൾ സ്ഥാനാർത്ഥിയെ വരവേറ്റത് ,സ്ഥാനാർത്ഥിക്ക് വിദ്യാർത്ഥികൾ നെൽക്കതിരും സമ്മാനിച്ചു ,തരിശ് കിടന്ന മെത്രാൻ കായൽ കൃഷി ഇറക്കി നൂറ് മേനി വിളവെടുപ്പിനൊരുങ്ങിയ കാലത്ത് കൊയ്ത്ത് തടസപ്പെടുത്താൻ ഉണ്ടായ ശ്രമങ്ങളെ മനുഷ്യമതിൽ തീർത്ത് സംരക്ഷിക്കുവാൻ നേതൃത്വം നൽകിയ ജനനായകനോടുള്ള സ്‌നേഹപ്രകടനമായാണ് നെൽകതിർ സമ്മാനിച്ചതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു ,കുമരകത്ത് നിന്ന് അയ്മനത്തെത്തിയ സ്ഥാനാർത്ഥി പാരഗൺ ഗോഡൗണിലെ തൊഴിലാളികളെ കണ്ട് വോട്ട് ചോദിച്ചു ,തുടർന്ന് അയ്മനം ,ആർപ്പൂക്കര പഞ്ചായത്ത് ഓഫീസുകളിലും സന്ദർശനം നടത്തി ,ശേഷം ആർപ്പൂക്കരയിലെ നവജീവനിലേയ്ക്ക് ഏറെ സമയം അവർക്കൊപ്പം ചിലവാക്കിയ ശേഷീ, ഏറ്റുമാനൂരിലേയ്ക്ക് ,പ്രദേശത്തെ വിവിധ ആരാധനാലയങ്ങളിലും ,സ്‌കൂളുകളിലും സന്ദർശനം നടത്തിയ ശേഷീ, വികസന സെമിനാറിലും  പങ്കെടുത്തു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


എൽഡിഎഫ് കോട്ടയം പാർലമെന്റ് സ്ഥാനാർഥി വി എൻ വാസവന് തെരെഞ്ഞെടുപ്പിൽ കെട്ടിവെക്കുവാനുള്ള തുക  കേരള ആർട്ടിസാൻസ് യൂണിയൻ സിഐടിയു ജില്ലാ കമിറ്റി നൽകി. കുമരകത്ത് നടന്ന ചടങ്ങിൽ  നോമിനേഷൻ ഒപ്പം കെട്ടിവെക്കാനുള്ള തുക  യൂണിയൻ ജില്ലാ പ്രസിഡന്റ് കെ എൻ രവിയിൽ നിന്ന് സ്ഥാനർഥി വി എൻ വാസവൻ ഏറ്റുവാങ്ങി.  1985 മുതൽ 95 വരെ ആർട്ടിസാൻസ് യൂണിയന്റെ ജില്ലാ പ്രസിഡന്റായിരുന്നു.  വി എൻ വാസവൻ യൂണിയൻ കെട്ടിപ്പടുത്തുവന്നതിൽ വലിയ പങ്ക് വഹിച്ചിരുന്ന വ്യക്തിയായിരുന്നു.  യൂണിയൻ ജില്ലാ സെക്രട്ടറി കെ കെ ഹരിക്കുട്ടൻ, സംസ്ഥാന കമിറ്റി അംഗങ്ങളായ  ഗ്രേസി സതീഷ്,  വി പി രാജമ്മ എന്നിവർ പങ്കെടുത്തു. സ്ഥാനാർഥിക്ക് വലിയ സ്വീകരണമാണ് ഒരുക്കിയത്.