കളറായി കൺവൻഷനുകൾ: പ്രചാരണത്തിന് നിറം പകർന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ

കളറായി കൺവൻഷനുകൾ: പ്രചാരണത്തിന് നിറം പകർന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം:  യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടന്റെ പ്രചാരണം കളറാക്കി മണ്ഡലം കൺവൻഷനുകൾക്ക് തുടക്കമായി. മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടി എംഎൽഎ തന്നെ 

നേരിട്ടെത്തിയതോടെയാണ് സ്ഥാനാർത്ഥിയുടെ പ്രചാരണം കളറായി മാറിയത്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്ഥാനാർത്ഥിയ്ക്കൊപ്പം ഉമ്മൻചാണ്ടി എംഎൽഎ പാതിയിലധികം സമയം ചിലവഴിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാാഴ്ച രാവിലെ വൈക്കം മണ്ഡലത്തിലായിരുന്നു സ്ഥാനാർത്ഥിയുടെ പ്രചാരണം. വൈക്കം എച്ച്.എൻ.എല്ലിൽ എത്തിയ സ്ഥാനാർത്ഥിയെ തൊഴിലാളികൾ നിറഞ്ഞ കയ്യടികളോടെയും, മുദ്രാവാക്യം വിളികളോടെയുമാണ് സ്വീകരിച്ചത്. രാഷട്രീയ വ്യത്യാസമില്ലാതെ തൊഴിലാളികൾ ഒറ്റക്കെട്ടായി തങ്ങളുടെ പ്രിയ സ്ഥാനാർത്ഥിയ്ക്ക് വേണ്ടി രംഗത്തിറങ്ങി. എച്ച്.എൻ.എൽ സ്വകാര്യ വത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പാർലമെന്റിൽ പോരാടിയ ജോസ് കെ.മാണി എംപിയുടെ പിൻഗാമിയായി തോമസ് ചാഴിക്കാടനെ തന്നെ ന്യൂഡൽഹിയിലേയ്ക്ക് അയക്കുമെന്ന് ഉറപ്പിച്ചായിരുന്നു സ്ഥാനാർത്ഥിയ്ക്ക് എച്ച്എൻഎൽ തൊഴിലാളികൾ നൽകിയ സ്വീകരണം. 
തുടർന്ന് വൈക്കത്ത് മഹാനായ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ വീട് സന്ദർശിച്ച സ്ഥാനാർത്ഥി ഇവിടെയുള്ളവരുമായി ആശയവിനിമയം നടത്തി. തുടർന്ന് ബഷീറിന്റെ ബന്ധുക്കളുടെ അനുഗ്രഹം തേടി. ഇവിടെ നിന്നിറങ്ങി തലയോലപ്പറമ്പിലെ മസ്ജിദുകളിൽ സ്ഥാനാർത്ഥി സന്ദർശനം നടത്തി. തുടർന്ന് നീർപ്പാര ബധിരവിദ്യാലയത്തിലും, വൈക്കം നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ വീടുകളിലും സ്ഥാപനങ്ങളിലും പ്രചാരണം നടത്തുകയായിരുന്നു സ്ഥാനാർത്ഥി. 
ഉച്ചയ്ക്ക് ശേഷം കൂരോപ്പട, അകലക്കുന്നം, അയർക്കുന്നം, മണർകാട് എന്നിവിടങ്ങളിലെ മണ്ഡലം കൺവൻഷനുകളിൽ സ്ഥാനാർത്ഥി പങ്കെടുത്തു. ഈ മണ്ഡലം കൺവൻഷനുകളെല്ലാം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്. തുടർന്ന് ഉമ്മൻചാണ്ടിയ്ക്കൊപ്പം പ്രദേശങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാനാർത്ഥി പ്രചാരണം നടത്തി. 
ഇന്ന് (മാർച്ച് 26) ന് രാവിലെ പിറവം മണ്ഡലത്തിലാണ് സ്ഥാനാർത്ഥിയുടെ പ്രചാരണം ക്രമീകരിച്ചിരിക്കുന്നത്. തുടർന്നന് പുതുപ്പള്ളി, വാകത്താനം, പാമ്പാടി, മീനടം എന്നിവിടങ്ങളിൽ സ്ഥാനാർത്ഥി പ്രചാരണ രംഗത്ത് സജീവമാകും. 
യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടന്റെ വിജയത്തിനായി ഐ.എൻ.റ്റി.യു.സി. ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ രാഷ്ട്ര രക്ഷാ ഭവന സന്ദർശന പദയാത്ര തലയോലപ്പറമ്പ് സെൻട്രൽ ജംഗ്ഷനിൽ കെ.പി.സി.സി വക്താവ് ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്തു.  ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 40 കേന്ദ്രങ്ങളിലെ ഭവന സന്ദർശനമാണ് ഐ.എൻ.റ്റി.യു.സി.പ്രവർത്തകർ ജില്ലാ പ്രസിഡനന്റ്  ഫിലിപ്പ് ജോസഫിന്റെ നേതൃത്വത്തിൽ നടത്തുന്നത്. ഒരു ദിവസം 400-ഓളം ഭവനങ്ങൾ സന്ദർശിച്ചു.  ഐ.എൻ.റ്റി.യു.സി. ജില്ലാ പ്രസിഡൻറ് ഫിലിപ്പ് ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അക്കരപ്പാടം ശശി, അഡ്വ.വി.വി.സത്യൻ, പി.വി.പ്രസാദ്, എം.എൻ.ദിവാകരൻ നായർ ,വി.ടി ജയിംസ്, എം.വി.മനോജ്, സാബു പുതുപ്പറമ്പിൽ, അഡ്വ.പി.വി.സുരേന്ദ്രൻ, വിജയമ്മ ബാബു,ഇടവട്ടം ജയകുമാർ, കെ.ആർ.സജീവൻ, കെ.വി.ചിത്രാംഗദൻ, കെ.പി.ജോസ്, ബാബു പുവ നേഴത്ത്, ജെസി വർഗ്ഗീസ്, കെ. ഡി. ദേവരാജൻ ,മോഹനൻ തോട്ടുപുറം, എം.ശശി, എം.ജെ.ജോർജ്ജ്, രാജു തറപ്പേൽ എന്നിവർ പ്രസംഗിച്ചു