play-sharp-fill
ഹെയർ കളറിംഗ് ചെയ്ത അമ്മനോ?, ഇതെന്താ മോഡേൺ അമ്മനാണോ, ‘ഫാൻസി ഡ്രസ് കോംപറ്റീഷൻ പോലെയുണ്ട് ; മൂക്കുത്തി അമ്മൻ എന്ന പുതിയ സിനിയുടെ പോസ്റ്റർ വന്നതോടെ നയൻതാരക്കെതിരെ വിമർശനങ്ങളുടെ ട്രോൾ മഴ

ഹെയർ കളറിംഗ് ചെയ്ത അമ്മനോ?, ഇതെന്താ മോഡേൺ അമ്മനാണോ, ‘ഫാൻസി ഡ്രസ് കോംപറ്റീഷൻ പോലെയുണ്ട് ; മൂക്കുത്തി അമ്മൻ എന്ന പുതിയ സിനിയുടെ പോസ്റ്റർ വന്നതോടെ നയൻതാരക്കെതിരെ വിമർശനങ്ങളുടെ ട്രോൾ മഴ

 

സ്വന്തം ലേഖകൻ

ചെന്നൈ : ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ പുതിയ ചിത്രത്തിന്റെ പോസ്റ്ററിന് സമൂഹമാധ്യമങ്ങളിൽ പൊങ്കാല അഭിഷേകം. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘മൂക്കുത്തി അമ്മൻ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിലെ താരത്തിന്റെ ലുക്കിനെതിരെ നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ ഓടുന്നത്.

കൈയ്യിൽ ത്രിശൂലവുമായി നിൽക്കുന്ന മൂക്കുത്തി അമ്മൻ എന്ന ദേവിയുടെ ഗെറ്റപ്പിലാണ് താരം പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാൽ താരത്തിന്റെ മുടിയാണ് ഇവിടെ പ്രശ്‌നം ആയത്. ‘ഹെയർ കളറിംഗ് ചെയ്ത അമ്മനോ?’, ‘ഇതെന്താ മോഡേൺ അമ്മനാണോ’, ‘ഫാൻസി ഡ്രസ് കോംപറ്റീഷൻ പോലെയുണ്ട്’ എന്നിങ്ങനെ നിരവധി കമന്റുകളാണ് ചിത്രത്തിലെ താരത്തിന്റെ ലുക്കിനെതിരെ വന്നിരിക്കുന്ന കമന്റുകൾ.
അതേസമയം താരത്തെ പ്രശംസിച്ചും നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്. ഒരു ട്വിസ്റ്റോടെ എത്തുന്ന ഭക്തി കഥയാകും മൂക്കുത്തി അമ്മൻ എന്ന ചിത്രത്തിന്റെ പ്രമേയം എന്നാണ് റിപ്പോർട്ട്. ആർജെ ബാലാജിയും എൻജെ ശരവണനും ചേർന്നാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group