ഹെൽത്ത് ഇൻസ്‌പെക്ടർ ചമഞ്ഞ് വീടുകളിലെത്തി പെൺകുട്ടികളോട് മോശമായി പെരുമാറിയെന്ന് പരാതി ; പെൺകുട്ടികളോട് മുറി തുറക്കാനും ശരീരം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും ആരോപണം : അജ്ഞാതന് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു

ഹെൽത്ത് ഇൻസ്‌പെക്ടർ ചമഞ്ഞ് വീടുകളിലെത്തി പെൺകുട്ടികളോട് മോശമായി പെരുമാറിയെന്ന് പരാതി ; പെൺകുട്ടികളോട് മുറി തുറക്കാനും ശരീരം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും ആരോപണം : അജ്ഞാതന് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ

 

തിരുവനന്തപുരം: ഹെൽത്ത് ഇൻസ്‌പെക്ടറെന്ന വ്യാജേന വീടുകളിലെത്തിയ ആൾ പെൺകുട്ടികളോട് മോശമായി പെരുമാറിയെന്ന് പരാതി. നെയ്യാറ്റിൻകരയിലാണ് സംഭവം.

അജ്ഞാതനായ ആളുടെ സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് നിരവധി പേർ പരാതിയുമായി എത്തിയിരിക്കുന്നത്. സംഭവത്തെ തുടർന്ന് മാരായമുട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെയ്യാറ്റിൻകര മരുതത്തൂർ, കണ്ണൻകുഴി പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസമാണ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഹെൽത്ത് ഇൻസ്‌പെക്ടർ എന്ന് പരിചയപ്പെടുത്തിയ ഒരാൾ നിരവധി വീടുകളിലെത്തിപെൺകുട്ടികളോട് മോശമായി പെരുമാറിയതായാണ് പരാതി.

വീട്ടിൽ മറ്റാരും ഇല്ലെന്ന് ഉറപ്പിച്ചശേഷം മുറി തുറക്കാനും ശരീരം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടതായാണ് പരാതി. ഇയാളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ പെൺകുട്ടികൾ ബഹളം വച്ചതോടെ ഇയാൾ വീടു വിട്ട് ഇറങ്ങിയെന്നും പരാതിയിലുണ്ട്.

ഇരുചക്രവാഹനത്തിലാണ് ഇയാളുടെ സഞ്ചാരം. പരാതിയെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ് പ്രതിയുടെ രേഖാചിത്രം തയ്യാറാക്കി മാരായമുട്ടം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.