Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊല്ലം: കൊട്ടിയത്ത് എട്ട് വയസുകാരിയായ പീഡിപ്പിച്ച വൃദ്ധൻ അറസ്റ്റിൽ. മുഖത്തല കിഴവൂർ കുന്നുവിളവീട്ടിൽ കാസിംകുഞ്ഞ്(93)ആണ് പൊലീസ് പിടിയിലായത്.

വയോധികന്റെ വീടിനു സമീപം ട്യൂഷൻ പഠിക്കാൻ പോവുകയായിരുന്നു പെൺകുട്ടി. തുടർന്ന് ഇയാൾ ബാലികയെ സൗഹൃദം നടിച്ചു കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. കോവിഡ് പരിശോധന കഴിഞ്ഞ പ്രതി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയുടെ മാതാവ് ജില്ലയ്ക്കു പുറത്താണ് താമസം. അടുത്തിടെ കുട്ടി മാതാവിന്റെ വീട്ടിലെത്തിയപ്പോൾ കടുത്ത പനിയും ശാരീരിക അസ്വസ്ഥതയും പ്രകടിപ്പിക്കുകയായിരുന്നു.

തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പരിശോധിച്ചപ്പോഴാണു പീഡന വിവരം പുറത്തു വന്നത്. അമ്മ ചോദ്യയുടെ മുന്നിൽ കുട്ടി വയോധികന്റെ പേര് വെളിപ്പെടുത്തുകയായിരുന്നു.

പിന്നാലെ വയോധികനെതിരെ ചൈൽഡ്‌ലൈനിൽ പരാതിനൽകുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ട് പ്രതിക്കെതിരെ നിയമ നടപടിയെടുക്കാൻ പൊലീസിനോടു നിർദ്ദേശം നൽകിയത്‌. തുടർന്നാണ് കൊട്ടിയം പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയെ ഹാജരാക്കിയ പ്രതിയ റിമാൻഡ് ചെയ്തു