മരിച്ച വീട്ടിൽ ഡി.ജെ നടത്തുന്നത്ര ക്രൂരനാവല്ലേ കളക്ടർ സാർ..! കോഴിക്കോട് ജില്ലാ കളക്ടറുടെ ഫെയ്‌സ്ബുക്ക് പേജിലെ കൊവിഡ് പ്രതിരോധ സന്ദേശത്തിൽ കമന്റ്‌സുകളുടെ ട്രോൾ മഴ

മരിച്ച വീട്ടിൽ ഡി.ജെ നടത്തുന്നത്ര ക്രൂരനാവല്ലേ കളക്ടർ സാർ..! കോഴിക്കോട് ജില്ലാ കളക്ടറുടെ ഫെയ്‌സ്ബുക്ക് പേജിലെ കൊവിഡ് പ്രതിരോധ സന്ദേശത്തിൽ കമന്റ്‌സുകളുടെ ട്രോൾ മഴ

സ്വന്തം ലേഖകൻ

കോഴിക്കോട്: കഴിഞ്ഞ ദിവസം ചാംപ്യൻസ് ലീഗിലെ ബാഴ്‌സലോണയുടെ പരാജയത്തോടെയാണ് എട്ടിന്റെ പണി എന്ന പ്രയോഗം സമൂഹമാധ്യമങ്ങളിൽ വീണ്ടും വ്യാപകമായി പ്രത്യക്ഷപ്പെട്ടത്.

ബാഴ്‌സയുടെയും സൂപ്പർതാരം മെസ്സിയുടെയും ആരാധകരെ ഏറെ നിരാശയിലാഴ്ത്തിയതാണ് ബാഴ്‌സയുടെ ചാംപ്യൻസ് ലീഗിലെ പരാജയം. ചാംപ്യൻസ് ലീഗിൽ ജർമ്മൻ വമ്പന്മാരായ ബയേൺ മ്യൂണിക്കനോട് എട്ടിനെതിരെ രണ്ട് ഗോൾ മാത്രം നേടി അടിയറവ് പറയേണ്ടി വന്നു സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണയ്ക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോഴിതാ എട്ട് ഗോൾ വഴങ്ങിയുള്ള ബാഴ്‌സയുടെ പരാജയത്തെ ട്രോളിക്കൊണ്ട് കോവിഡ് പ്രതി്്‌രോധ സന്ദേശം പോലും പുറത്തുവരുന്നു. .

കോഴക്കോട് ജില്ലാ കലക്ടർ അദ്ദേഹത്തിന്റെ ഒഫീഷ്യൽ ഫെയ്‌സ്ബുക്ക് പേജിലും അത്തരമൊരു കോവിഡ് പ്രതിരോധ സന്ദേശം പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതരോധം പാളിയാൽ എട്ടിന്റെ പണി കിട്ടും , നല്ല എട്ടിന്റെ പണി എന്നാണ് കലക്ടർ ഫെയ്‌സ്ബുക്കിൽ പങ്കുവച്ച പ്രതിരോധ സന്ദേശത്തിലെ ഇതിന് പശ്ചാത്തലമായി ബാഴ്‌സയുടെ പോസ്റ്റലേക്ക് ബയേൺ ഗോളടിക്കുന്ന ഫോട്ടോ എഡിറ്റ് ചെയ്ത് പന്തിന് പകരം കൊറോണ വൈറസിന്റെ ചിത്രവും ചേർത്തിരിക്കുന്നു.

ഇതിന് താഴെ നിരവധി കമന്റുകളും വന്നിട്ടുണ്ട്. മരിച്ച വീട്ടിൽ ഡി ജെ പാർട്ടി നടത്തുന്നത്ര ക്രൂരനാവല്ലെ കളക്ടർ സർ.’ എന്നാണ് ഒരു കമൻഡ്. ‘കളക്ടർ ആയാലും ഡിജിപി ആയാലും എല്ലാവരുടെ ഉള്ളിലും ഒരു സ്‌പോർട്‌സ്മാൻ ഉണ്ടാവല്ലേ ആ സ്പിരിറ്റിൽ എടുത്താൽ മതി.’ എന്നാണ് മറ്റൊരു കമന്റ്. ഇതൊക്കെ താങ്ങാനുള്ള കരുത്ത് ആ പ്യാവങ്ങൾക്ക് കൊടുക്കണേ ദേവമേ എന്ന് ബാഴ്‌സ ആരാധകരെക്കുറിച്ച് പറയുന്നു മറ്റ് ചില കമന്റസ്.

Tags :