play-sharp-fill
ഉറ്റവർ മരിച്ചാൽ ബന്ധുക്കൾ കരയേണ്ട  മരണവീട്ടിലെ വിലാപക്കാർ റെഡി; മണിക്കൂറിൽ 3500 വരെ പ്രതിഫലം ; ആളുകൾ കുറവാണെന്ന് തോന്നിയാൽ കമ്പനിയെ അറിയിക്കുക ആളുകളെ ഇറക്കിതരും

ഉറ്റവർ മരിച്ചാൽ ബന്ധുക്കൾ കരയേണ്ട  മരണവീട്ടിലെ വിലാപക്കാർ റെഡി; മണിക്കൂറിൽ 3500 വരെ പ്രതിഫലം ; ആളുകൾ കുറവാണെന്ന് തോന്നിയാൽ കമ്പനിയെ അറിയിക്കുക ആളുകളെ ഇറക്കിതരും

സ്വന്തം ലേഖകൻ

മരണ വീടുകളിൽ കരയാനും ഇനി ആളുകൾ  അതും പ്രഫഷണൽ ആളുകൾ .പ്രഫഷനൽ മോണേഴ്‌സ് അഥവാ ‘മരണവീട്ടിലെ വിലാപക്കാർ’ എന്നാണ് ഇവരെ വിളിക്കുന്നത്.  ഈജിപ്ഷ്യൻ, ചൈനീസ് സംസ്‌കാരങ്ങളുമായി ബന്ധപ്പെട്ടു നൂറ്റാണ്ടുകൾക്കു മുൻപ് ഉടലെടുത്ത ഈ ജോലി ലോകത്തിന്റെ വിവിധയിടങ്ങളിൽ ഉണ്ട്. ശവസംസ്‌കാരം നടക്കുന്ന വീടുകളിൽ പോയി കരയുക എന്നതാണ് ഇവരുടെ ജോലി. ഇന്ത്യയിൽ രാജസ്ഥാനിലും ഇത്തരം ആളുകൾ കാണാൻ സാധിക്കും .


 

ചില രാജ്യങ്ങളിൽ ഇതു വരുമാനമുണ്ടാക്കാനുള്ള മാർഗമാണെങ്കിൽ ഭൂരിഭാഗം സ്ഥലങ്ങളിലും ഇത്തരം ആളുകൾ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഇംഗ്ലണ്ടിലെ എസെക്‌സിൽ ‘റെന്റ് എ മോണർ’ എന്നൊരു കമ്പനി തന്നെ ഉണ്ട്. അപരിചിതരുടെ വീടുകളിൽ വന്നു ബന്ധുക്കളെപ്പോലെ അഭിനയിച്ചു മൃതദേഹത്തിനടുത്ത് പോയി വാവിട്ടു കരയാൻ ഇവർ ആളുകളെ ഏർപ്പാടാക്കിത്തരും. മണിക്കൂറിൽ 45 യൂറോയാണു പ്രതിഫലം. ഏകദേശം 3500 രൂപ .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മരണ വീടുകളിലെത്തുന്ന ആളുകളുടെ എണ്ണം കുറഞ്ഞുപോകുന്നു എന്നൊരു തോന്നലുണ്ടെങ്കിൽ കമ്പനിയുമായി ബന്ധപ്പെടാം; ആവശ്യത്തിന് ആളെ ഇറക്കിത്തരും. ചൈനയിൽ ഇതു വലിയൊരു കലാപരിപടിയാണ്. പാട്ടും നൃത്തവും അഭിനയവുമൊക്കെയായി ഇവർ മരണവീടിനെ ദുഖഃസാന്ദ്രമാക്കും. ചടങ്ങിന് മുൻപ് ഇവർ വീടുകളിലെത്തി ബന്ധുക്കളോടു സംസാരിച്ചു മരിച്ചയാളുടെ ജീവിതം മനസ്സിലാക്കും. അതനുസരിച്ച് വേണമല്ലോ അഭിനയിക്കാൻ അതിനു വേണ്ടി ചരിത്രം മുഴുവൻ പാഠ പുസ്‌കം പോലെയാക്കും.

 

ഇന്ത്യയിൽ രാജസ്ഥാനിലാണ് ഇത്തരം വിലാപക്കാരെ കാണാൻ സാധിക്കുന്നത്. ‘രുദാലി’ എന്നാണ് ഇവർ അറിയപ്പെടുന്നത്. ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ട് ഉടലെടുത്ത ആചാരമാണിത്. ഉയർന്ന ജാതിയിലുള്ള സ്ത്രീകൾ മരണവീടുകളിൽ കരയുന്നത് മോശമായി കരുതിയിരുന്നു.

 

അത്തരം വീടുകളിൽ മരണം നടന്നാൽ കരയാൻ രുദാലിമാരെത്തും. ഒരു പരിചയവുമില്ലാത്ത ആളാണു മരിച്ചുകിടക്കുന്നതെങ്കിലും ഇവർ ഉറക്കെ കരയും. നമ്മുടെ നാട്ടിൽ ശവസംസ്‌കാരത്തിന് പാട്ടു പാടുന്നവരും ഇവന്റ് മാനേജ്‌മെന്റ് ടീമുകളുമൊക്കെ ഉണ്ടെങ്കിലും വാടകയ്ക്കു കരയുന്നവരെ ഇതുവരെ എത്തിയിട്ടില്ല.