റേഷൻ കടയിലെ മോഷണം: നാടകം പൊളിച്ച് പൊലീസ് : ഷോപ്പുടമ അറസ്റ്റിൽ
സ്വന്തം ലേഖകൻ
കൽപറ്റ: റേഷൻ സാധനങ്ങൾ മോഷണം പോയ സംഭവത്തിൽ റേഷൻ ഷോപ്പുടമ അറസ്റ്റിൽ. വെള്ളമുണ്ട മൊതക്കര മൂന്നാം നമ്പർ റേഷൻ കടയുടമ വി അഷ്റഫിനെയാണ് വെള്ളമുണ്ട പൊലിസ് അറസ്റ്റ് ചെയ്തത്. റേഷൻ സാധനങ്ങൾ മോഷണം പോയെന്ന് അഷ്റഫ് നൽകിയ പരാതിയിൽ അന്വേഷണത്തിനൊടുവിലാണ് കടയുടമയായ അഷ്റഫ് തന്നെ അവസാനം കുടുങ്ങി.
മൊതക്കരയിലെ റേഷൻ കടയിൽ നിന്നും 257 ചാക്ക് മോഷണം പോയെന്നായിരുന്നു പരാതി. കടയുടമ വാഴയിൽ അഷ്റഫ് നൽകിയ പരാതി വ്യാജമാണെന്നും പരാതിയിൽ പറഞ്ഞത് പ്രകാരം മോഷണം നടന്നിട്ടില്ലെന്നും പൊലീസ് കണ്ടെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ കുറച്ച് മാസങ്ങളായി റേഷൻ സാധനങ്ങൾ മറിച്ച് വിറ്റതിലൂടെയുണ്ടായ സ്റ്റോക്കിലെ കുറവ് മറച്ചുവെക്കുന്നതിനായി ഇയാളുണ്ടാക്കിയ വ്യാജ മോഷണ നാടകമാണെന്നും അന്വേഷണ സംഘം കണ്ടെത്തി.
കടയുടമ തന്നെ പൂട്ട് പൊളിച്ചത് മോഷണം നടന്നതായി പൊലീസിലും നാട്ടുകാരെയും അറിയിക്കുകയായിരുന്നു. കടപരിശോധനക്കെത്തിയ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥനെ കബളിപ്പിക്കാനും ഇയാൾ ശ്രമിച്ചു.