സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും കോവിഡ് കേസുകള്‍ രണ്ടായിരത്തിന് മുകളില്‍; ഇന്ന് ആകെ രോഗികള്‍ 2415 പേര്‍;  അഞ്ച് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും കോവിഡ് കേസുകള്‍ രണ്ടായിരത്തിന് മുകളില്‍; ഇന്ന് ആകെ രോഗികള്‍ 2415 പേര്‍; അഞ്ച് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കോവിഡ് കേസുകള്‍ രണ്ടായിരം കടന്നു.

തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരം കടക്കുന്നത്.
2415 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. അഞ്ച് കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതല്‍ രോഗികള്‍ എറണാകുളത്താണ്. 796 പേര്‍. തിരുവനന്തപുരം ജില്ലയില്‍ 368 പേര്‍ക്കും കോട്ടയത്ത് 260 പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ദേശീയ തലത്തിലും പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയുണ്ട്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ 38 ശതമാനമാണ് കേസുകളില്‍ വര്‍ദ്ധനയുണ്ടായത്. 24 മണിക്കൂറില്‍ 7240 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

എട്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച്‌ മാസം ഒന്നാം തീയതിയ്ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.13 ശതമാനമായി വര്‍ദ്ധിച്ചു. കേരളത്തിന് പുറമേ മഹാരാഷ്ട്ര, ഡല്‍ഹി, കര്‍ണാടക, ഹരിയാന സംസ്ഥാനങ്ങളിലും രോഗബാധിതരുടെ ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്.