പ്യൂൺ മുതൽ വകുപ്പ് തലവൻമാർ വരെ, കഴിഞ്ഞ ആറ് വർഷത്തിനിടെ വിജിലൻസ് കേസിൽ ശിക്ഷിക്കപ്പെട്ടത് 216 സർക്കാർ ഉദ്യോഗസ്ഥർ ; ഏറ്റവും കൂടുതൽ  കേസുകൾ രജിസ്റ്റർ ചെയ്തത് തദേശ സ്വയംഭരണ വകുപ്പിൽ ; സംസ്ഥാന സർവീസിലുള്ള 1061 ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കേസ്

സ്വന്തം ലേഖകൻ

കോഴിക്കോട് : കഴിഞ്ഞ ആറ് വർഷത്തിനിടെ വിജിലൻസ് കേസിൽ ശിക്ഷിക്കപ്പെട്ടത് സർക്കാർ ഉദ്യോഗസ്ഥരായ 216 പേർ. ഇതിൽ പ്യൂൺ മുതൽ വകുപ്പ് തലവൻമാർ
വരെ ഉൾപ്പെടും.

സംസ്ഥാന സർവീസിലുള്ള ഉദ്യോഗസ്ഥരായ 1061 പേർക്കെതിരെ വിജിലൻസ് കേസെടുത്തു. 129 പേർക്കെതിരെ വിജിലൻസ് അന്വേഷണവും 423 പേർക്കെതിരെ പ്രാഥമികാന്വേഷണവും നടക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ആറ് വർഷത്തിനിടെ ഏറ്റവും കൂടുതൽ വിജിലൻസ് കേസുകൾ രജിസ്റ്റർ ചെയ്തത് തദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ടാണ്. 154 പേരാണ്.

റവന്യൂവകുപ്പിൽ 97 പേരുണ്ട്. സഹകരണവകുപ്പ്- 61, സിവിൽ സപ്ലൈസ്- 37, പൊലീസ് -31, പി.ഡബ്ല്യു.ഡി-29, വിദ്യാഭ്യാസം- 25, ആരോഗ്യം- 23 എന്നിങ്ങനെയാണ് വിജിലൻസ് കേസുകളുടെ കണക്ക്.

വിജിലൻസ് പിടികൂടിയതിനെ തുടർന്ന് 84 പേർ സസ്പെൻഷനിലാണ്. റവന്യൂവകുപ്പിലാണ് ഏറ്റവുമധികം പേർ. 22 പേർ സസ്പെൻഷനിലുണ്ട്. തദേശം-19, ആരോഗ്യം -എട്ട്, രജിസ്ട്രേഷൻ-ആറ്, പൊലീസ് -നാല് എന്നിങ്ങനെയാണ് സസ്പെൻഷനിലായവരുടെ ഉദ്യോഗസ്ഥരുടെ കണക്ക്.