പ്യൂൺ മുതൽ വകുപ്പ് തലവൻമാർ വരെ, കഴിഞ്ഞ ആറ് വർഷത്തിനിടെ വിജിലൻസ് കേസിൽ ശിക്ഷിക്കപ്പെട്ടത് 216 സർക്കാർ ഉദ്യോഗസ്ഥർ ; ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് തദേശ സ്വയംഭരണ വകുപ്പിൽ ; സംസ്ഥാന സർവീസിലുള്ള 1061 ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കേസ്

സ്വന്തം ലേഖകൻ കോഴിക്കോട് : കഴിഞ്ഞ ആറ് വർഷത്തിനിടെ വിജിലൻസ് കേസിൽ ശിക്ഷിക്കപ്പെട്ടത് സർക്കാർ ഉദ്യോഗസ്ഥരായ 216 പേർ. ഇതിൽ പ്യൂൺ മുതൽ വകുപ്പ് തലവൻമാർ വരെ ഉൾപ്പെടും. സംസ്ഥാന സർവീസിലുള്ള ഉദ്യോഗസ്ഥരായ 1061 പേർക്കെതിരെ വിജിലൻസ് കേസെടുത്തു. 129 പേർക്കെതിരെ വിജിലൻസ് അന്വേഷണവും 423 പേർക്കെതിരെ പ്രാഥമികാന്വേഷണവും നടക്കുന്നുണ്ട്. കഴിഞ്ഞ ആറ് വർഷത്തിനിടെ ഏറ്റവും കൂടുതൽ വിജിലൻസ് കേസുകൾ രജിസ്റ്റർ ചെയ്തത് തദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ടാണ്. 154 പേരാണ്. റവന്യൂവകുപ്പിൽ 97 പേരുണ്ട്. സഹകരണവകുപ്പ്- 61, സിവിൽ സപ്ലൈസ്- 37, പൊലീസ് […]