വിദേശത്ത് പോകാൻ വരുമാന സർട്ടിഫിക്കറ്റ് നൽകുന്നതിന് 10,000 രൂപ കൈക്കൂലി ; ഇടുക്കി തഹസിൽദാർ ജയേഷ് ചെറിയാൻ വിജിലൻസ് പിടിയിൽ

വിദേശത്ത് പോകാൻ വരുമാന സർട്ടിഫിക്കറ്റ് നൽകുന്നതിന് 10,000 രൂപ കൈക്കൂലി ; ഇടുക്കി തഹസിൽദാർ ജയേഷ് ചെറിയാൻ വിജിലൻസ് പിടിയിൽ

സ്വന്തം ലേഖകൻ

കട്ടപ്പന: വരുമാന സർട്ടിഫിക്കറ്റ് നൽകുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങവെ തഹസിൽദാരെ വിജിലൻസ് പിടികൂടി.ഇടുക്കി തഹസിൽദാർ ജയേഷ് ചെറിയാനാണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി കട്ടപ്പനയിലെ വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കാഞ്ചിയാർ സ്വദേശിയാണ് പരാതിക്കാരൻ.
ഇയാളുടെ മകന് വിദേശത്ത് പോകുന്നതുമായി ബന്ധപ്പെട്ട എംബസിയിൽ ഹാജരാക്കുന്നതിനായി വരുമാന സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ 10,000 രൂപ കൈക്കൂലി വേണമെന്ന് ഇടുക്കി തഹസിൽദാർ ജയേഷ് ചെറിയാൻ ആവശ്യപ്പെട്ടു. തുക കുറച്ച് നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും തഹസിൽദാർ വഴങ്ങിയില്ല. തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു.

വിജിലൻസ് കോട്ടയം ഈസ്റ്റേൺ റേഞ്ച് എസ്.പി വി.ജി. വിനോദ്കുമാറിന്റെ നിർദേശപ്രകാരം ഇടുക്കി യൂണിറ്റ് ഡി.വൈ.എസ്.പി ഷാജു ജോസിൻറെ നേതൃത്വത്തിൽ സി.ഐമാരായ ടിപ്സൺ തോമസ്, മഹേഷ് പിള്ള, എസ്.ഐമാരായ സ്റ്റാൻലി തോമസ്, ജോയ് എ.ജെ, സുരേഷ് കെ.എൻ, സുരേഷ് കുമാർ ബി, പ്രദീപ് പി.എൻ, ബിജു വർഗീസ്, ബേസിൽ പി. ഐസക്, എസ്.സി.പി.ഒമാരായ സനൽ ചക്രപാണി, ഷിനോദ് പി.ബി, ബിന്ദു ടി.ഡി, സുരേഷ് കെ.ആർ, ദിലീപ് കുമാർ എസ്.എസ്, സന്ദീപ് ദത്തൻ, ജാൻസി വി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.