25000 രൂപ കൈക്കൂലി കേസില്‍ പിടിയിലായി ; പിന്നാലെ ഒരേ നമ്പറിലുള്ള രണ്ട് ബൈക്കുകളും പിടിച്ചെടുത്തു; തിരുവല്ല നഗരസഭാ സെക്രട്ടറിയുടെ വീട്ടിൽ പരിശോധന

സ്വന്തം ലേഖകൻ പത്തനംതിട്ട: കൈക്കൂലി കേസിൽ അറസ്റ്റിലായ നഗരസഭാ സെക്രട്ടറിയുടെ വീട്ടിൽനിന്ന് ഒരേനമ്പറിലുള്ള രണ്ട് ബൈക്കുകൾ പിടികൂടി. തിരുവല്ല നഗരസഭാ സെക്രട്ടറി നാരായണൻ സ്റ്റാലിന്റെ വീട്ടിൽനിന്നാണ് ഒരേ രജിസ്ട്രേഷൻ നമ്പറിലുള്ള രണ്ട് ബൈക്കുകൾ പിടിച്ചെടുത്തത്. സെക്രട്ടറിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ മറ്റുചില രേഖകളും കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം മാലിന്യ സംസ്‌കരണ പ്ലാന്റ് നടത്തിപ്പുമായി ബന്ധപ്പെട്ട് കരാറുകാരനില്‍ നിന്ന് 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് മുന്‍സിപ്പല്‍ സെക്രട്ടറിയും ഓഫീസ് അസിസ്റ്റന്റും വിജിലന്‍സ് സംഘത്തിന്റെ പിടിയിലായത്. കൈക്കൂലിയായി വാങ്ങിയ തുക ഇരുവരുടെയും പക്കല്‍ നിന്നു കണ്ടെത്തി. കൈക്കൂലി ആവശ്യപ്പെട്ടെന്ന് […]

വിദേശത്ത് പോകാൻ വരുമാന സർട്ടിഫിക്കറ്റ് നൽകുന്നതിന് 10,000 രൂപ കൈക്കൂലി ; ഇടുക്കി തഹസിൽദാർ ജയേഷ് ചെറിയാൻ വിജിലൻസ് പിടിയിൽ

സ്വന്തം ലേഖകൻ കട്ടപ്പന: വരുമാന സർട്ടിഫിക്കറ്റ് നൽകുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങവെ തഹസിൽദാരെ വിജിലൻസ് പിടികൂടി.ഇടുക്കി തഹസിൽദാർ ജയേഷ് ചെറിയാനാണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി കട്ടപ്പനയിലെ വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കാഞ്ചിയാർ സ്വദേശിയാണ് പരാതിക്കാരൻ. ഇയാളുടെ മകന് വിദേശത്ത് പോകുന്നതുമായി ബന്ധപ്പെട്ട എംബസിയിൽ ഹാജരാക്കുന്നതിനായി വരുമാന സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. എന്നാൽ, സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ 10,000 രൂപ കൈക്കൂലി വേണമെന്ന് ഇടുക്കി തഹസിൽദാർ ജയേഷ് ചെറിയാൻ ആവശ്യപ്പെട്ടു. തുക കുറച്ച് നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും തഹസിൽദാർ വഴങ്ങിയില്ല. തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. […]