വിചാരണ വൈകാന്‍ കാരണം ദിലീപെന്ന് സര്‍ക്കാര്‍; ജൂലൈ 31ന് മുന്‍പ് പൂര്‍ത്തിയാക്കണമെന്ന് സുപ്രിംകോടതി

വിചാരണ വൈകാന്‍ കാരണം ദിലീപെന്ന് സര്‍ക്കാര്‍; ജൂലൈ 31ന് മുന്‍പ് പൂര്‍ത്തിയാക്കണമെന്ന് സുപ്രിംകോടതി

സ്വന്തം ലേഖകൻ

കൊച്ചി:നടിയെ ആക്രമിച്ച കേസിലെ വിചാരണ ജൂലൈ 31 ന് മുന്‍പ് പൂര്‍ത്തിയാക്കണമെന്ന് സുപ്രിംകോടതി.ആഗസ്റ്റ് 4 ന് വിചാരണ പൂര്‍ത്തികരണ റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.വിചാരണ വൈകുന്നത് പ്രതിയായ ദിലീപിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന വീഴ്ചയാണെന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു.

എന്നാല്‍ ഒണ്‍ലൈന്‍ ആയി നടക്കുന്ന വിചാരണയില്‍ സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിന്റെ കാരണം താന്‍ അല്ലെന്ന് ദിലീപ് വ്യക്തമാക്കി. ക്രോസ് വിസ്താരം പൂര്‍ത്തിയാക്കാന്‍ അഞ്ച് ദിവസം കൂടി വേണമെന്നും കോടതിയോട് ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിചാരണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യൂഷന്‍, അതിജീവിത എന്നിവര്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ തടസാം നില്‍ക്കുന്നുവെന്നാണ് ദിലിപിന്റെ പരാതി. തന്റെ മുന്‍ ഭാര്യയും ഒരു ഉന്നത പൊലീസ് ഓഫീസറും തന്നെ കേസില്‍ പെടുത്തുകയായിരുന്നെന്നാണ് ദിലീപ് ഉന്നയിക്കുന്ന ആക്ഷേപം.

Tags :