വിചാരണ വൈകാന്‍ കാരണം ദിലീപെന്ന് സര്‍ക്കാര്‍; ജൂലൈ 31ന് മുന്‍പ് പൂര്‍ത്തിയാക്കണമെന്ന് സുപ്രിംകോടതി

സ്വന്തം ലേഖകൻ കൊച്ചി:നടിയെ ആക്രമിച്ച കേസിലെ വിചാരണ ജൂലൈ 31 ന് മുന്‍പ് പൂര്‍ത്തിയാക്കണമെന്ന് സുപ്രിംകോടതി.ആഗസ്റ്റ് 4 ന് വിചാരണ പൂര്‍ത്തികരണ റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.വിചാരണ വൈകുന്നത് പ്രതിയായ ദിലീപിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന വീഴ്ചയാണെന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. എന്നാല്‍ ഒണ്‍ലൈന്‍ ആയി നടക്കുന്ന വിചാരണയില്‍ സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിന്റെ കാരണം താന്‍ അല്ലെന്ന് ദിലീപ് വ്യക്തമാക്കി. ക്രോസ് വിസ്താരം പൂര്‍ത്തിയാക്കാന്‍ അഞ്ച് ദിവസം കൂടി വേണമെന്നും കോടതിയോട് ആവശ്യപ്പെട്ടു. വിചാരണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് കഴിഞ്ഞ തവണ കേസ് […]

സംസാരിക്കാന്‍ പറ്റാത്ത അവസ്ഥ, മാഡം ഞാന്‍ വീണു പോകും, എന്ന് ആ ഇരുന്ന ഇരുപ്പില്‍ തന്നെ ജഡ്ജിനോട് പറഞ്ഞു; ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാര്‍ ഗുരുതരാവസ്ഥയില്‍

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആക്രമണ ദൃശ്യങ്ങള്‍ ദിലീപ് വീട്ടില്‍ വെച്ച്‌ കണ്ടിരുന്നതായും ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ച്‌ നല്‍കിയത് ശരത് ആണെന്നും ബാലചന്ദ്രകുമാര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. കേസിന്റെ വിചാരണ നടക്കുകയാണ്. നടിയെ ആക്രമിച്ച കേസിന്റെ രണ്ടാം ഘട്ട സാക്ഷി വിസ്താരത്തിന് ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്ന വേളയില്‍, സംവിധായകന്‍ ബാലചന്ദ്രകുമാറിനെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംവിധായകന്‍ ബൈജു കൊട്ടാരക്കര ആണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ബാലചന്ദ്രകുമാറിനെ […]