വിശ്വഹിന്ദുപരിഷത്ത്   സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.നാരായണൻ  അന്തരിച്ചു

വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.നാരായണൻ അന്തരിച്ചു

ഏഴാച്ചേരി: ഏഴാച്ചേരി പുല്ലാന്താനിക്കൽ (ലക്ഷ്മീവിലാസം) കെ.പി. നാരായണൻ (അനിയൻ-69) അന്തരിച്ചു.

വിശ്വഹിന്ദുപരിഷത്തിന്റെ കേരളത്തിലെ പ്രമുഖ നേതാക്കളിൽ ഒരാളായിരുന്ന അദ്ദേഹം നിലയ്ക്കൽ പ്രക്ഷോഭകാലത്ത് രണ്ടാഴ്ച ജയിൽവാസം അനുഭവിച്ചു. VHP
സംസ്ഥാന സെക്രട്ടറി, ട്രഷറർ, തുടങ്ങിയ ചുമതലകൾ വിവിധ കാലങ്ങളിൽ വഹിച്ചിരുന്നു. സംസ്ഥാന സേവാ പ്രമുഖ് ആയിരുന്ന സമയത്ത് സംഘടനയുടെ കീഴിൽ കേരളത്തിലുടനീളം ബാലസദനങ്ങളും സ്കൂളുകളും ഉൾപ്പെടെ നിരവധി സേവാ പ്രവർത്തനങ്ങൾ ആരംഭിച്ചു. നിലവിൽ സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡൻറ് ആണ്.

ആറന്മുളയിൽ വിമാനത്താവളത്തിനെതിരായി വിജയകരമായി പ്രക്ഷോഭം നയിച്ച പൈതൃകഗ്രാമകർമ്മസമിതിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ കുമ്മനം രാജശേഖരൻ തുടങ്ങിയവരോടൊപ്പം പ്രവർത്തിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐങ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രം ദേവസ്വം പ്രസിഡണ്ടായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. ദേവസ്വം സെക്രട്ടറി,ട്രഷറർ,വൈസ് പ്രസിഡന്റ് ചുമതലകളും വഹിച്ചിട്ടുണ്ട്.

ഐങ്കൊമ്പ് അംബികാ വിദ്യാഭവൻ സ്കൂൾ സ്ഥാപകരിലൊരാളായ അദ്ദേഹം അംബികാ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് അംഗം എന്ന നിലയിൽ വിവിധ ചുമതലകൾ വഹിച്ചിരുന്നു.

കാൽനൂറ്റാണ്ടു പിന്നിട്ട പാലാ മീനച്ചിൽ നദീതട ഹിന്ദു മഹാസംഗമം, പയപ്പാറിൽ പ്രവർത്തിക്കുന്ന നിർധന പെൺകുട്ടികളുടെ അഭയകേന്ദ്രമായ ജാനകി ബാലികാശ്രമം, നിരവധി അയൽക്കൂട്ടങ്ങളുടെ മാതൃസ്ഥാപനമായിരുന്ന ഏഴാച്ചേരി കേന്ദ്രമായ കെ.ആർ. എൻ.എം സൊസൈറ്റി എന്നിവ തുടക്കം കുറിച്ചവരിൽ ഒരാളായിരുന്നു അദ്ദേഹം.

പാലാ അരുണാപുരം ശ്രീരാമകൃഷ്ണമഠത്തിന്റെ ആദ്യകാല പ്രവർത്തകരിൽ ഒരാൾ കൂടിയായിരുന്നു.

സംസ്കാരം ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിക്ക് വീട്ടുവളപ്പിൽ