ജനങ്ങളുടെ പോക്കറ്റ് കാലിയാക്കി സർക്കാർ ; ഇന്ധന വിലയ്‌ക്കൊപ്പം കുതിച്ചുയർന്ന് പച്ചക്കറി വിലയും

സ്വന്തം ലേഖകൻ കോട്ടയം : സാധാരണക്കാരുടെ ജനങ്ങളുടെ നടുവൊടിച്ച് സർക്കാർ. ഇന്ധന വില വർധനയ്‌ക്കൊപ്പം കുതിച്ചുയർന്ന് പച്ചക്കറി വിലയും. സാധാരണ ജനങ്ങൾ നിത്യേനെ ഉപയോഗിക്കുന്ന പല പച്ചക്കറി ഇനങ്ങൾക്കും പത്ത് മുതൽ 50 രൂപയുടെ വരെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പച്ചക്കറി വില വർദ്ധിക്കുന്നുണ്ടെങ്കിൽ പോലും കോവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഏർപ്പെടുത്തിയ സൗജന്യ കിറ്റ് വിതരണം ഇപ്പോഴും തുടരുന്നതിനാൽ പലവ്യഞ്ജന വിലയിൽ കാര്യമായ മാറ്റമില്ലെന്ന് വ്യാപാരികൾ പറയുന്നു. നാൽപ്പത് രൂപയായിരുന്ന സവാളയുടെ വില അമ്പത്തിരണ്ടിലെത്തി നിൽക്കുകയാണ്. തക്കാളി വില ഇരുപതിൽ നിന്ന് നാൽപ്പതായി ഉയർന്നു. പതിനഞ്ച് […]

പഴം – പച്ചക്കറികൾക്ക് തറവില നിശ്ചയിച്ച് സർക്കാർ ; പുതുക്കിയ വില ഇങ്ങനെ

സ്വന്തം ലേഖകൻ തൃശൂർ : സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ പതിനാറ് ഇനം പഴം-പച്ചക്കറികൾക്ക് സർക്കാർ അടിസ്ഥാന വില പ്രഖ്യാപിച്ചു. മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിംങിലൂടെ തറവില നിർവ്വഹിച്ചു. ആദ്യ ഘട്ടത്തിൽ പതിനാറിനം പച്ചക്കറികൾക്കാണ് തറവില പ്രഖ്യാപിച്ചത്. മരച്ചീനി, ഏത്തക്കായ, കൈതച്ചക്ക, കുമ്പളം, വെള്ളരി, പാവൽ, പടവലം, വള്ളിപ്പയർ, തക്കാളി, വെണ്ട, കാബേജ്, കാരറ്റ്, ഉരുളക്കിഴങ്ങ്, ബീൻസ്, ബീറ്റ്‌റൂട്ട്, വെളുത്തുള്ളി എന്നിവയ്ക്കാണ് തറവില പ്രഖ്യാപിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഈ പദ്ധതിയിൽ സ്ഥാനമുണ്ട്. സംഭരിക്കുന്ന പച്ചക്കറികൾ കൃഷി വകുപ്പിന്റെ വിപണികളിലൂടെയും പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് […]

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു ; കോവിഡ് കാലത്ത് ജനങ്ങളെ കരയിച്ച് സവാള, നൂറിലെത്തി ഉള്ളിവില

സ്വന്തം ലേഖകൻ തൊടുപുഴ : മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതോടെ കേരളത്തിൽ പച്ചക്കറി വില കുതിച്ചുയരരുന്നു. മഴക്കെടുതിയും കോവിഡും മൂലമാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞത്. ദിവസങ്ങൾക്ക് 100 രൂപയ്ക്ക് അഞ്ചു കിലോ കിട്ടിയിരുന്ന സവാളയ്ക്ക് ഇന്നലെ കിലോയ്ക്ക് 84 രൂപയായിരുന്നു മൊത്തവില. എന്നാൽ മുതൽ പലയിടത്തും 90 രൂപ കടന്നു. കഴിഞ്ഞ മാസം 50-60 രൂപയായിരുന്ന ഉള്ളിയുടെ വില നൂറിലെത്തി. കാരറ്റ് കിലോയ്ക്ക് 90-98 രൂപ നൽകണം. ഇതിനുപുറമെ ബീൻസ് 45, പയർ 3060, തക്കാളി 30-40 […]