video
play-sharp-fill

നാട്ടിൽ ദുരന്തമുണ്ടാകുമ്പോൾ സഹായ ഹസ്തവുമായി ആദ്യമെത്തുന്നത് സഹകരണ സ്ഥാപനങ്ങളാണെന്ന് സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ.

Spread the love

വെച്ചൂർ: നാട്ടിൽ ദുരന്തമുണ്ടാകുമ്പോൾ സഹായ ഹസ്തവുമായി ആദ്യമെത്തുന്നത് സഹകരണ സ്ഥാപനങ്ങളാണെന്ന് സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ.

വെച്ചൂർ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് പുതിയതായി നിർമ്മിക്കുന്ന ഓഫീസ് സമുച്ചയത്തിൻ്റെ ശിലാസ്ഥാപന കർമ്മവു ചികിൽസാ ധനസഹായ വിതരണവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പ്രളയദുരിത ബാധിതർക്ക് സഹകരണ സ്ഥാപനങ്ങൾ 2300 വീടുകളാണ് സൗജന്യമായി നിർമ്മിച്ചു നൽകി സാമൂഹ്യ പ്രതിബദ്ധത നിറവേറ്റിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.സി.കെ. ആശ എംഎൽഎ അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈക്കം വെച്ചൂർ റോഡിൻ്റെ വികസനത്തിനായി ബാങ്ക് കെട്ടിടം പൊളിച്ചുനീക്കേണ്ടി വരുന്നതുമൂലമാണ് ബാങ്കിന് പുതിയ ഓഫീസ് സമുച്ചയം നിർമ്മിക്കേണ്ടി വരുന്നത്.സെക്രട്ടറി ഇൻ ചാർജ് അൻഷു സുനീഷ് റിപ്പോർട്ട് അവതരിപ്പിച്ചു.

ബാങ്ക് പ്രസിഡൻ്റ് ഒ.ബഷീർ, കെ.കെ. രഞ്ജിത്ത്, ഇ.എൻ.ദാസപ്പൻ, കെ.കെ.ഗണേശൻ, ജില്ലാ പഞ്ചായത്ത് അംഗം ഹൈമിബോബി, ബ്ലോക്ക് പഞ്ചായത്ത് അംഗം വീണ അജി,വൈക്കം അസിസ്റ്റൻ്റ് രജിസ്ട്രാർ ജനറൽ സി.ആർ.മിനി, വക്കച്ചൻമണ്ണത്താലി, എൻ.സുരേഷ്കുമാർ, കെ.എസ്.ഷിബു,കെ.വി. ജയ്മോൻ, വി.കെ. സതീശൻ, കെ.എം. വിനോഭായ് , എം.എം. സോമനാഥൻ,വി.കാർത്തികേയൻ തുടങ്ങിയവർ സംബന്ധിച്ചു.