ഹരിതകേരളത്തിൽ  കോട്ടയം  ലൂർദ്  ഫൊറാനപ്പള്ളിയും ഇനി  പ്രകൃതി  സൗഹൃദം..

ഹരിതകേരളത്തിൽ കോട്ടയം ലൂർദ് ഫൊറാനപ്പള്ളിയും ഇനി പ്രകൃതി സൗഹൃദം..

കോട്ടയം : ഹരിതകേരളം മിഷന്റെ സഹകരണത്തോടെ സമ്പൂർണ ഹരിതപെരുമാറ്റ ചട്ടം നടപ്പിലാക്കി കോട്ടയം സെന്റ് മേരിസ് ലൂർദ് ഫെറോന പള്ളി.
പള്ളിയിലെ എല്ലാ ആഘോഷങ്ങളും ഇനി പ്രകൃതി സൗഹൃദമായിരിക്കും. ഹരിതപെരുമാറ്റ ചട്ടം നടപ്പിലാക്കിയതിന്റെ ആദ്യ ഘട്ടമായി ചൊവ്വാഴ്ച സംഘടിപ്പിച്ച ഊട്ടു നേർച്ച തിരുനാളിൽ പൂർണമായും പ്ലാസ്റ്റിക് ഓഴിവാക്കിയിരുന്നു. 4000 ത്തോളം ആളുകൾ പങ്കെടുത്ത ഊട്ടു നേർച്ചയിൽ സ്റ്റീൽ പാത്രങ്ങളും സ്റ്റീൽ ഗ്ലാസുകളും ആണ് ഉപയോഗിച്ചിരുന്നത്. പ്രത്യകം തയ്യാറാക്കിയിരുന്ന പൊതിച്ചോറുകളും പ്ലാസ്റ്റിക് രഹിതമായിരുന്നു.
പള്ളിയിലെ പിതൃ വേദി , മാതൃ വേദി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ഊട്ടുനേർച്ച തിരുനാൾ ആചരിച്ചത്.
ഡോ. ജോസഫ് മണക്കളം,ഫാ. ജോസഫ് ആലുങ്കൽ, ജോർജ്ജ് തറപ്പേൽ,ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺമാർ എന്നിവർ ഗ്രീൻപ്രോട്ടോക്കോൾ നടപ്പിലാക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ലൂർദ് സ്കൂളിലും ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് വികാരി ഫാ.ജോസഫ് മണക്കളം പറഞ്ഞു. ഇതിനായി രക്ഷാകർത്താക്കൾക്കും വിദ്യാർത്ഥികൾക്കും ബോധവത്ക്കരണം നൽകുമെന്നും ഫാദർ അറിയിച്ചു.