വൻ കുഴൽപ്പണ വേട്ട ; മറിഞ്ഞ ഓട്ടോറിക്ഷയിൽ നിന്നും കണ്ടെടുത്തത് മൂന്ന് കോടി രൂപ
സ്വന്തം ലേകഖൻ
കോട്ടക്കൽ: വലിയപറമ്പിൽ വൻ കുഴൽപ്പണ വേട്ട,മറിഞ്ഞു കിടന്ന ഓട്ടോയിൽ നിന്നും കണ്ടെടുത്തത് മൂന്ന് കോടിയിലധികം രൂപ.സംഭവത്തിൽ താനൂർ സ്വദേശികളായ രണ്ടു പേർ കസ്റ്റഡിയിലായി.
മറിഞ്ഞ ഓട്ടോയിൽ പണം കണ്ടതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ബൈക്കിലും കാറിലുമെത്തിയ സംഘം കുഴൽപ്പണവുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ തട്ടിയെടുത്ത് രക്ഷപ്പെടുന്നതിനിടെ വാഹനം മറിയുകയായിരുന്നുവെന്നാണ് ദൃസാക്ഷികളായ നാട്ടുകാർ പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0