വാളയാറിൽ മദ്യദുരന്തം: മരണം അഞ്ചായി; അച്ഛനൊപ്പം മദ്യം കഴിച്ച മകനും മരിച്ചു

വാളയാറിൽ മദ്യദുരന്തം: മരണം അഞ്ചായി; അച്ഛനൊപ്പം മദ്യം കഴിച്ച മകനും മരിച്ചു

തേർഡ് ഐ ബ്യൂറോ

പാലക്കാട്: വാളയാറിൽ മദ്യദുരന്തത്തിൽ മരണം അഞ്ചായി. അച്ഛനൊപ്പം മദ്യം കഴിച്ച യുവാവും മരിച്ചു. നേരത്തെ മരിച്ച അയ്യപ്പന്റെ മകൻ അരുൺ (22) ആണ് ഏറ്റവും ഒടുവിൽ മരിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ആയിരുന്നു അരുൺ. ചെല്ലൻകാവ് കോളനിയിലെ അയ്യപ്പൻ, ശിവൻ, രാമൻ, മൂർത്തി എന്നിവരാണ് മരിച്ച മറ്റുനാലുപേർ. ഞായറാഴ്ച രാവിലെ അയ്യപ്പനും വൈകീട്ട് രാമനും മരിച്ചിരുന്നു. അസ്വാഭാവികതയില്ലെന്ന നിഗമനത്തിൽ ബന്ധുക്കൾ ഇവരുടെ സംസ്‌കാരവും നടത്തി.

തിങ്കളാഴ്ച രാവിലെ ശിവനെ മരിച്ച നിലയിൽ കണ്ടതോടെയാണ് മദ്യദുരന്തമെന്ന സംശയം ഉയരുന്നത്. ഇവരെല്ലാം കഴിഞ്ഞ ദിവസം അമിതമായി മദ്യപിച്ചിരുന്നെന്നും ശിവനാണ് മദ്യമെത്തിച്ചതെന്നും കോളനി നിവാസികൾ പറഞ്ഞു. ഒൻപതു പേരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രണ്ടു ദിവസമായി ചെല്ലങ്കാവ് ആദിവാസി കോളനിയിലുള്ളവരാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്പിരിറ്റോ , സാനിറ്റൈസറോ മദ്യത്തിൽ ചേർത്തെന്നാണ് സംശയം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി പറഞ്ഞു. അടക്കം ചെയ്ത മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യും. ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വന്നതിന് ശേഷമേ മരണകാരണം വ്യക്തമാകു. ലഹരിക്ക് വീര്യം കൂട്ടാൻ സാനിറ്റൈസറോ സ്പിരിറ്റോ ഉപയോഗിച്ചെന്നാണ് പ്രാഥമിക നിഗമനം.