ജോലിയ്ക്കു ശേഷം സുഹൃത്തുക്കൾക്കൊപ്പം മടങ്ങിയ യുവാവ് മൊബൈൽ ടവറിൽ നിന്നും വീണു മരിച്ചു; മരിച്ചത് കുറിച്ചി സ്വദേശിയായ യുവാവ്; സുഹൃത്തുക്കളെ മൊബൈൽ ഫോൺ ഏൽപ്പിച്ച ശേഷം യുവാവ് ചാടിയത് പൂവൻതുരുത്തിലെ ടവറിൽ നിന്നും

ജോലിയ്ക്കു ശേഷം സുഹൃത്തുക്കൾക്കൊപ്പം മടങ്ങിയ യുവാവ് മൊബൈൽ ടവറിൽ നിന്നും വീണു മരിച്ചു; മരിച്ചത് കുറിച്ചി സ്വദേശിയായ യുവാവ്; സുഹൃത്തുക്കളെ മൊബൈൽ ഫോൺ ഏൽപ്പിച്ച ശേഷം യുവാവ് ചാടിയത് പൂവൻതുരുത്തിലെ ടവറിൽ നിന്നും

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ജോലിയ്ക്കു ശേഷം സുഹൃത്തുക്കൾക്കൊപ്പം മടങ്ങിയ യുവാവിനെ മൊബൈൽ ടവറിൽ നിന്നും വീണു മരിച്ചു. സുഹൃത്തുക്കളെ മൊബൈൽ ഫോൺ ഏൽപ്പിച്ച ശേഷം യുവാവിനെ കാണാതാകുകയായിരുന്നു. ഇയാൾ അൽപസമയത്തിനു ശേഷം ഇയാളെ മൊബൈൽ ടവറിൽ നിന്നും ചാടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുറിച്ചി മന്ദിരം കവല എസ്.പുരം ഭാഗത്ത് പുത്തൻപറമ്പിൽ വിനയന്റെ മകൻ അതുലി(18)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. കുറിച്ചി സ്വദേശിയും ഡിഗ്രി വിദ്യാർത്ഥിയുമായ അതുൽ ചങ്ങനാശേരിയിലെ കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയാണ്. കൊവിഡിനെ തുടർന്നു കോളേജില്ലാത്തതിനാൽ പാർട്ടൈം ജോലിയ്ക്കായി ഇയാൾ സുഹൃത്തുക്കൾക്കൊപ്പം പൂവൻതുരുത്തിലെ റബർമാറ്റ് കമ്പനിയിൽ എത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച പതിവ് പോലെ ഇവർ ജോലിയ്ക്കു ശേഷം വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു. ഇതിനിടെ ഫോൺ സുഹൃത്തുക്കളെ ഏൽപ്പിച്ച ശേഷം അതുലിനെ കാണാതാകുകയായിരുന്നു. തുടർന്നു, സുഹൃത്തുക്കൾ പ്രദേശത്താകെ തിരഞ്ഞെങ്കിലും അതുലിനെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്നു, ഇവർ വീടുകളിൽ എത്തി ബന്ധുക്കളെയും കൂട്ടി ചിങ്ങവനം പൊലീസിൽ വിവരം അറിയിച്ചു.

ഇവിടെ നിന്നും ചിങ്ങവനം പൊലീസിന്റെ നിർദേശാനുസരണം അതുലിന്റെ സുഹൃത്തുക്കൾ വീണ്ടും പ്രദേശത്ത് എത്തി തിരച്ചിൽ നടത്തുന്നതിനിടെ പൂവൻതുരുത്ത് പ്ലാമ്മൂട് ശവക്കോട്ടയ്ക്കു സമീപം ഒരു മൃതദേഹം കിടക്കുന്നതായി പൊലീസിനു വിവരം ലഭിച്ചു. ഈസ്റ്റ് പൊലീസ് സ്റ്റേഷൻ അതിർത്തിയായ പ്രദേശത്ത് വിവരം അറിഞ്ഞ് ഈസ്റ്റ് പൊലീസും എത്തിയിരുന്നു. തുടർന്നു, ഈസ്റ്റ് പൊലീസും ചിങ്ങവനം പൊലീസും ചേർന്നു സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ചു വരുത്തി.

ഇതോടെയാണ് മരിച്ചത് അതുലാണ് എന്നു തിരിച്ചറിഞ്ഞത്. തുടർന്നു മൃതദേഹം കോട്ടയം ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. അതുലിന്റെ മരണത്തിന്റെ കാരണം എന്താണ് എന്നു ഇനിയും വ്യക്തതയില്ല.