ശാന്തസ്വഭാവി; പക്ഷേ വണ്ടിയുടെ ശബ്ദം കേട്ടാൽ വിരണ്ടോടും; ഓടിയാൻ പിന്നെ പിടിച്ചാൽ കിട്ടില്ല; വണ്ടികണ്ടാൽ വിടില്ല; സുന്ദർ സിംങ് എന്ന കല്ലൂത്താഴെ ശിവസുന്ദർ എന്ന കൊമ്പന്റെ പരാക്രമങ്ങൾ ഇങ്ങനെ; വീഡിയോ ഇവിടെ കാണാം

ശാന്തസ്വഭാവി; പക്ഷേ വണ്ടിയുടെ ശബ്ദം കേട്ടാൽ വിരണ്ടോടും; ഓടിയാൻ പിന്നെ പിടിച്ചാൽ കിട്ടില്ല; വണ്ടികണ്ടാൽ വിടില്ല; സുന്ദർ സിംങ് എന്ന കല്ലൂത്താഴെ ശിവസുന്ദർ എന്ന കൊമ്പന്റെ പരാക്രമങ്ങൾ ഇങ്ങനെ; വീഡിയോ ഇവിടെ കാണാം

തേർഡ് ഐ ബ്യൂറോ

കോട്ടയം: ശാന്തസ്വഭാവിയാണ്, പ്രശ്‌നക്കാരനല്ല.. ത പണിയെടുക്കാൻ മടിയൊട്ടില്ലതാനും.. പക്ഷേ.. വണ്ടിയുടെ ശബ്ദം കേട്ടാൽ.. അതും ബുള്ളറ്റും ജെ.സി.ബിയും കണ്ടാൽ.. ശബ്ദം കേട്ടാൽ ശിവസുന്ദറിന്റെ മര്യാദയും, സൗന്ദര്യമൊക്കെ അങ്ങ് പോകും.. ചെവി ഒന്ന് വട്ടംപിടിക്കും.. വാലൊന്നു വലിച്ചു പൊക്കിപ്പിടിക്കും.. പിന്നെ ഒരൊറ്റ ഓട്ടമാണ്.. പറഞ്ഞു വന്നത് തിങ്കളാഴ്ച പള്ളിക്കത്തോട് ഇളംമ്പള്ളിയിൽ വിരണ്ടോടിയ കൊമ്പൻ കല്ലുത്താഴെ ശിവസുന്ദർ എന്ന സുന്ദർസിംങിനെപ്പറ്റിയാണ്. വീഡിയോ ഇവിടെ കാണാം

മാസങ്ങൾക്കു മുൻപു മാത്രമാണ് സുന്ദർസിംങ് എന്ന കൊമ്പനെ ഉടമ കൊടുങ്ങൂർ രാജേന്ദ്രൻ തൊടുപുഴയിൽ നിന്നും വാങ്ങിയത്. തടിപിടിക്കുന്ന കാര്യത്തിലും പണിയെടുക്കുന്ന കാര്യത്തിലും ശിവസുന്ദറിനെ കവച്ചു വയ്ക്കാനാവില്ല. പക്ഷേ, ജെ.സി ബിയുടെയും ബുള്ളറ്റിന്റെയും ശബ്ദം കേട്ടാൽ കൊമ്പൻ ആള് അത്ര വെടിപ്പല്ല.വീഡിയോ ഇവിടെ കാണാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വർഷങ്ങൾക്കു മുൻപ് തൊടുപുഴ ടൗണിലൂടെ കൊമ്പൻ നടന്നു വരുന്നു. കുണുങ്ങിക്കുണുങ്ങി നടന്നു വരുന്നതിനിടെ, ആനയുടെ മുന്നിൽ പോയ ബുള്ളറ്റുകാരൻ രണ്ടു പടപട അടി.. പിന്നെ തുമ്പിക്കൈ കറക്കി ഒറ്റയടിയായിരുന്നു. ബുള്ളറ്റും യാത്രക്കാരുനും എതുവഴി പോയെന്നു പിന്നെയാരും കണ്ടില്ല. പിന്നെ ഒറ്റ ഓട്ടം കൊടുത്ത കൊമ്പനെ പറഞ്ഞ് അനുനയിപ്പിച്ചു കൊണ്ടു വന്നപ്പോഴേയ്ക്കും മണിക്കൂറുകൾ കഴിഞ്ഞിരുന്നു.

പള്ളിക്കത്തോട്ടിലും നിലവിൽ ഇതു തന്നെയായിരുന്നു സ്ഥിതി. തിങ്കളാഴ്ച ഉച്ചയ്ക്ക് ഓടാൻ തുടങ്ങിയ കൊമ്പൻ കണ്ണിൽക്കണ്ട വണ്ടിയെല്ലാം തട്ടി തോട്ടിലെറിഞ്ഞാണ് ഓടിയത്. മുന്നിൽ കണ്ട ഓട്ടോറിക്ഷ കുത്തിമറിച്ചിട്ടു. രണ്ടു പോസ്റ്റ് ഒടിച്ച് ദൂരെയെറിഞ്ഞ് നാട്ടുകാരെ മുഴുവൻ ഇരുട്ടിലാക്കി. ഇനിയെന്തൊക്കെ കളഞ്ഞാലാവും അവന്റെ കലിതീരുക എന്ന ഭയത്തിലാണ് നാട്ടുകാർ..!