വൈക്കം മഹാദേവക്ഷേത്രത്തിലെ ഗോശാലയിൽ ഗോക്കളുടെ കൂട്ടക്കുരുതി: ഒരു വർഷത്തിനിടെ മരിച്ചത് അഞ്ചോളം നാൽക്കാലികൾ; ദേവന്റെ പ്രിയപ്പെട്ട കാളകളും ചത്തു; ഗോക്കളുടെ പരിപാലനത്തിൽ ദേവസ്വം ബോർഡ് അനാസ്ഥ അവസാനിപ്പിക്കണം: ഹിന്ദു ഐക്യവേദി

വൈക്കം മഹാദേവക്ഷേത്രത്തിലെ ഗോശാലയിൽ ഗോക്കളുടെ കൂട്ടക്കുരുതി: ഒരു വർഷത്തിനിടെ മരിച്ചത് അഞ്ചോളം നാൽക്കാലികൾ; ദേവന്റെ പ്രിയപ്പെട്ട കാളകളും ചത്തു; ഗോക്കളുടെ പരിപാലനത്തിൽ ദേവസ്വം ബോർഡ് അനാസ്ഥ അവസാനിപ്പിക്കണം: ഹിന്ദു ഐക്യവേദി

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: വൈക്കം മഹാദേവക്ഷേത്രത്തിൽ ഗോക്കളെ പരിപാലിക്കുന്നതിൽ ഗുരുതരമായ അനാസ്ഥയെന്നു കണ്ടെത്തൽ. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കാലികൾ കൂട്ടത്തോടെ ചത്തതോടെയാണ് ഗോശാലയുടെ പ്രവർത്തനം സംബന്ധിച്ചു ഭക്തർ ആശങ്ക ഉയർത്തുന്നത്.

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ അഞ്ച് ഓളം നാൽക്കാലികളാണ് ഈ ഗോശാലയിൽ ചത്തു വീണിരിക്കുന്നത്. ഭഗവാന്റെ പ്രിയ വാഹനമായ രണ്ടു കാളകളാണ് കഴിഞ്ഞ ഒരു മാസത്തിനിടെ കൃത്യമായ പരിചരണം ലഭിക്കാതെ ചത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭഗവാൻ പരമശിവന്റെ വാഹനം എന്ന നിലയിലാണ് ഭക്തർ കാളകളെ ഇവിടെ നടയ്ക്കിരുത്തിയിരുന്നത്. ഇപ്പോൾ കാളകളെ നടയ്ക്കിരുത്തുന്നതിനു പകരം കാളകളുടെ വിലയ്ക്കു തുല്യമായ പണം വാങ്ങുക മാത്രമാണ് ചെയ്യുന്നത്.

വർഷങ്ങൾക്കു മുൻപു നടയ്ക്കിരുത്തിയ കാളകളാണ് നിലവിൽ ഗോശാലയിലുള്ളത്. ഇവയ്ക്കു പോലും കൃത്യമായ പരിചരണം നൽകാൻ അധികൃതർക്കു സാധിക്കുന്നില്ലെന്നതാണ് ഇപ്പോൾ കാളകൾ ചത്തതിലൂടെ വ്യക്തമാകുന്നത്.

അതിന്റെ പവിത്രതയും മഹത്വവും മനസിലാക്കാൻ കഴിവില്ലാത്ത ദേവസ്വം അധികൃതരുടെ ഭരണത്തിൽ ക്ഷേത്രം പോലും സുരക്ഷിതമല്ലെന്ന് ഭക്തർ ആശങ്കപ്പെടുകയാണ്.

വൈക്കം മഹാദേവ ക്ഷേത്രത്തിലെ ഗോക്കളെ പരിപാലിക്കുന്നതിൽ ദേവസ്വം ബോർഡ് കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.

ഭക്തരുടെ വിശ്വാസത്തോട് നീതി പുലർത്തിക്കൊണ്ട് വൈക്കം ക്ഷേത്രത്തോടനുബന്ധിച്ച് ആധുനിക രീതിയിലുള്ള ഗോശാല പണിത് ശാസ്ത്രീയമായി കാളകളെയും പശുക്കളെയും സംരക്ഷിക്കാൻ ദേവസ്വം ബോർഡ് തയ്യാറാകണമെന്ന് ഹിന്ദു ഐക്വ വേദി ജില്ലാ സെക്രട്ടറി രാജേഷ് നട്ടാശേരി ആവശ്യപ്പെട്ടു.

ജില്ലയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളോടനുബന്ധിച്ച് ആധുനിക രീതിയിലുള്ള ഗോശാലയും അത് സംരക്ഷിക്കുന്നതിനുള്ള സംവിധാനവും ഒരുക്കാൻ ദേവസ്വം ബോർഡ് തയ്യാറാകണം. ഗോശാലയോടും ഗോക്കളോടും ദേവസ്വം ബോർഡ് കാട്ടുന്ന അവഗണന പ്രതിഷേധാർഹമാണെന്നും പറഞ്ഞു.