ലോക്ക് ഡൗണിലെ മനോഹര ഗാനവുമായി വൈദികൻ: റവ.സുബിന്‍ ജോണിൻ്റെ ‘ഒന്നായ് പ്രാര്‍ത്ഥിക്കാം…’ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റ്

ലോക്ക് ഡൗണിലെ മനോഹര ഗാനവുമായി വൈദികൻ: റവ.സുബിന്‍ ജോണിൻ്റെ ‘ഒന്നായ് പ്രാര്‍ത്ഥിക്കാം…’ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റ്

സ്വന്തം ലേഖകൻ

കുവൈറ്റ്: ലോക്ക്ഡൗണ്‍ കാലത്ത് മലങ്കര മാർ മാർത്തോമ്മാ സുറിയാനി സഭയിലെ വൈദീകനായ റവ.സുബിന്‍ ജോണ്‍ ഏഴംകുളത്തിന്റെ തൂലികയില്‍ പിറവിയെടുത്ത് ഡോ.പുനലൂര്‍ ശ്യാംനാഥ് സംഗീതം നൽകിയ ‘ഒന്നായ് പ്രാര്‍ത്ഥിക്കാം…’ എന്ന മനോഹര ഗാനം ലോക ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കുന്നു.

ഈ ഗാനത്തെ ഇതിനകം നെഞ്ചിലേറ്റിയ ലോകജനതയ്ക്ക് ഇതിന്റെ പുതിയ പതിപ്പ് ലോക സംഗീത ദിനമായ ജൂൺ മാസം ഇരുപത്തിഒന്നാം തിയതി വൈകിട്ട് 6 മണിക്ക്
സമര്‍പ്പിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പല രാജ്യങ്ങളില്‍ നിന്നായി മാർത്തോമ്മാ, ഓർത്തഡോക്സ്, യാക്കോബായ, സിറോ മലബാർ, മലങ്കര കത്തോലിക്ക, ലാറ്റിൻ കത്തോലിക്ക, സി.എസ്.ഐ , സി.എസ്.ഐ , സി.എം.എഫ് ക്നാനായ, ഇവാഞ്ചലിക്കൽ, കൽദായാ, തോഴിയൂർ എന്നീ
സഭകളിലെ വൈദീകരും ബസ്‌ക്കിയാമ്മമാരുമായ 104 പേര്‍ ഒത്തു ചേര്‍ന്ന് ഈ ഗാനം വിര്‍ച്വല്‍ ക്വയറായി ആലപിക്കുന്നു.

ഈ ഗാനത്തിന് പ്രാർത്ഥനയും ആശംസയുമായി മലങ്കര മാർത്തോമ്മ സുറിയാനി സഭ കൊട്ടാരക്കര പുനലൂർ ഭദ്രാസന അധ്യക്ഷൻ റൈറ്റ് : റവ : ഡോ . യുയാക്കിം മാർ കൂറിലോസ് എപ്പിസ്കോപ്പാ, ചെന്നൈയ് ബാംഗ്ലൂർ ഭദ്രസന അധ്യക്ഷൻ റവ : ഡോ : മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്കോപ്പാ,

സിറോ മലബാർ സഭ ഹൈദരാബാദ് ഷെംഷാബാദ് രൂപതയിലെ പിതാവ് റവ: റാഫേൽ തട്ടിൽ, ക്നാനായ സഭ റാന്നി ഭദ്രാസന മെത്രാപ്പോലീത്ത റവ. കുരിയാക്കോസ് ഇവാനിയോസ് മെട്രോപൊലിറ്റൻ, ഫാദർ ഡേവിസ് ചിറമേൽ , ക്രൈസ്തവ ഗാന രംഗത്തെ പ്രശസ്ത ഗായകന്‍ കെ.ജി.മാര്‍ക്കോസ് സാര്‍,

ഡി.എസ്.എം.സി ട്രെഷറർ ജോസ് തരകൻ തേവലക്കര എന്നിവർ ഈ ഗാനത്തിന് ആശംസയും പ്രാർത്ഥനയും നേർന്നു.  ഉളനാട് റോഷ് ക്രിയേഷൻ റെജി സൈമൺ ഇതിന്റെ എഡിറ്റിംഗ് , ശ്രീ.അമല്‍ റോയി കിടങ്ങന്നൂര്‍ ഓര്‍ക്കസ്‌ട്രേഷനും ഓഡിയോ മിക്സിങ്ങും ചെയ്ത

ഈ ഗാനത്തിന്റ രചനയും ആശയവും, ആവിഷ്കാരവും നിർവഹിച്ച റവ.സുബിന്‍ ജോണ്‍ ഏഴംകുളം ഇപ്പോള്‍ മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിന്റെ ശാന്തിമന്ദിരം, നല്‍ഗൊണ്ഡ, വിജയവാഡ, എന്നീ മിഷനുകളുടെ മിഷണറിയായി സേവനം ചെയ്യുന്നു.