വൈക്കത്ത് സ്വകാര്യ ബസിന്റെ അമിത വേഗം ജീവനെടുത്തത് നാലു പേരുടെ: ബസ് ഇടിച്ച് തകർത്ത കാറിനുള്ളിലുണ്ടായിരുന്ന നാലു പേർ മരിച്ചു; മരിച്ചത് ക്ഷേത്ര ദർശനത്തിന് പോയ കുടുംബാംഗങ്ങൾ

വൈക്കത്ത് സ്വകാര്യ ബസിന്റെ അമിത വേഗം ജീവനെടുത്തത് നാലു പേരുടെ: ബസ് ഇടിച്ച് തകർത്ത കാറിനുള്ളിലുണ്ടായിരുന്ന നാലു പേർ മരിച്ചു; മരിച്ചത് ക്ഷേത്ര ദർശനത്തിന് പോയ കുടുംബാംഗങ്ങൾ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: വൈക്കത്ത് അമിത വേഗത്തിൽ പാഞ്ഞ സ്വകാര്യ ബസ് കാറിൽ ഇടിച്ചു കയറി ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. ക്ഷേത്ര ദർശനത്തിന് പോയ സംഘമാണ് അപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. ഉദയം പേരൂർ പത്താം മൈൽ മനയ്ക്കപ്പറമ്പിൽ സൂരജ് വിശ്വനാഥൻ (33), പിതാവ് വിശ്വനാഥൻ (65), അമ്മ ഗിരിജ (61), സൂരജിന്റെ സഹോദരന്റെ ഭാര്യ അജിത (48) എന്നിവരാണ് മരിച്ചത്.

മുൻകൂടി നിശ്ചയിച്ച വഴിപാട് നടത്തുന്നതിനായി ചേർത്തല വേളോർവട്ടം ക്ഷേത്രത്തിൽ പോകുകയായിരുന്ന സംഘം സഞ്ചരിച്ച കാറിലേയ്ക്ക് സ്വകാര്യ ബസ് പാഞ്ഞു കയറുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെ വൈക്കം ചേരും ചുവട്ടിലായിരുന്നു അപകടം ഉണ്ടായത്. തൃപ്പൂണിത്തുറയിൽ നിന്നും പുലർച്ചെയ്യാണ് കുടുംബാംഗങ്ങൾ ക്ഷേത്ര ദർശനത്തിനായി പുറപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈക്കത്തെ പ്രധാന റോഡിലേയ്ക്ക് ഇടറോഡിൽ നിന്നും കയറുന്നതിനിടെയായിരുന്നു അപകടം. എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗത്തിൽ പാഞ്ഞെത്തിയ ബസ് കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറന്റെ മുകളിലൂടെ ബസ് കയറിയിറങ്ങി. സമീപത്തെ മതിൽ ഇടിച്ച് തകർത്താണ് കാർ നിന്നത്. മൃതദേഹങ്ങൾ വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ