വിദ്യാർത്ഥികൾക്ക് നേരെയുള്ള സംഘപരിവാർ ആക്രമണം ; ചൊവ്വാഴ്ച സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക്

വിദ്യാർത്ഥികൾക്ക് നേരെയുള്ള സംഘപരിവാർ ആക്രമണം ; ചൊവ്വാഴ്ച സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക്

Spread the love

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് നേരെ നടക്കുന്ന സംഘപരിവാർ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക്. എ.ഐ.എസ.്എഫ് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു. ജെഎൻയുവിൽ വിദ്യാർത്ഥികൾക്ക് നേരെ നടന്ന അക്രമത്തിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ എഐഎസ്എഫ് ദേശീയ നേതൃത്വം ആഹ്വാനം ചെയ്തിരുന്നു.

രാജ്യവ്യാപമായി സംഘപരിവാർ വിദ്യാർത്ഥികൾക്ക് നേരെ അക്രമം അഴിച്ച് വിട്ടിരിക്കുകയാണെന്നും ഇതിനുള്ള പ്രതിഷേധമായാണ് പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തതെന്നും എ.ഐ.എസ.്എഫ് വ്യക്തമാക്കി. ജെഎൻയുവിലെ അക്രമസംഭവങ്ങളിൽ കേന്ദ്രസർക്കാരിന് എതിരെ രൂക്ഷവിമർശനവുമായി സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റും സി.പി.ഐ നേതാവുമായു കനയ്യ കുമാർ രംഗത്ത് വന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപി സർക്കാർ വിദ്യാർത്ഥികൾക്കെതിരെ യുദ്ധം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പേരാണ് പ്രതിഷേധമറിയിച്ച് രംഗത്തെത്തിയത്.