‘പെണ്‍കുട്ടികള്‍ ഇതര  മതത്തിലുള്ളവരെ വിവാഹം കഴിക്കുന്നത് തടയണം’; വിവാഹ ബ്യൂറോ സജ്ജമാക്കാനൊരുങ്ങി കോട്ടയം മലങ്കര ഓര്‍ത്തഡോക്‌സ് സഭ

‘പെണ്‍കുട്ടികള്‍ ഇതര മതത്തിലുള്ളവരെ വിവാഹം കഴിക്കുന്നത് തടയണം’; വിവാഹ ബ്യൂറോ സജ്ജമാക്കാനൊരുങ്ങി കോട്ടയം മലങ്കര ഓര്‍ത്തഡോക്‌സ് സഭ

സ്വന്തം ലേഖകൻ

കൊച്ചി: സ്വന്തം വിവാഹ ബ്യൂറോ സജ്ജമാക്കാനൊരുങ്ങി കോട്ടയം മലങ്കര ഓര്‍ത്തഡോക്‌സ് സഭ.

തങ്ങളുടെ സഭയിലെ പെണ്‍കുട്ടികള്‍ ഇതര സഭാ വിഭാഗങ്ങളില്‍പ്പെട്ടവരുള്‍പ്പെടെ, ഇതര മതത്തില്‍പ്പെട്ടവരെ വിവാഹം കഴിക്കുന്നത് തടയുകയെന്ന ആലോചനയിലാണ് വിവാഹ ബ്യൂറോ സജ്ജമാക്കാനൊരുങ്ങുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതര മതസ്ഥരെയും മറ്റ് സഭകളിലുള്ളവരേയും വിവാഹം ചെയ്ത് നിരവധി പെണ്‍കുട്ടികള്‍ സ്വന്തം സഭയില്‍ നിന്നും വിട്ടു പോവുകയാണെന്ന് മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ ദിയസ്‌കോറസ് ഇടവകകള്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു. ഇത് തടയാന്‍ ഒരു വിവാഹ ബ്യൂറോ സ്ഥാപിക്കുമെന്നും കത്തിലൂടെ അറിയിച്ചു.

യുവാക്കളായ സഭാംഗങ്ങള്‍ ‘വഴിതെറ്റിപ്പോകുന്നത്’ തടയുന്നതിനുള്ള നടപടികളും മാര്‍ ദിയസ്‌കോസറസ് നിര്‍ദേശിച്ചു. ‘നിരവധി യുവാക്കള്‍ ഉപരിപഠനത്തിന് ഉള്‍പ്പെടെ മറ്റിടങ്ങളിലേക്ക് പോവുകയാണ്. പലരും ‘വഴി തെറ്റി’ മറ്റ് മതവിശ്വാസങ്ങള്‍ സ്വീകരിക്കുകയും ചിലര്‍ മദ്യത്തിനും മയക്കുമരുന്നിനും ഇരയാകുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
നമ്മുടെ യുവാക്കള്‍ ‘വഴിതെറ്റുന്നത് തടയാന്‍’, അവരെ ധാര്‍മിക മൂല്യങ്ങള്‍ പഠിപ്പിക്കുക, അവര്‍ക്ക് ഉചിതമായ കൗണ്‍സിലിംഗ് നല്‍കുക തുടങ്ങിയ നടപടികള്‍ രൂപത കൈക്കൊള്ളും.’ അദ്ദേഹം കത്തില്‍ പറഞ്ഞു.

സഭയിലെ യുവജനങ്ങള്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിശുദ്ധ കുര്‍ബാന നടത്താനും അവര്‍ക്ക് ആത്മീയ മാര്‍ഗനിര്‍ദേശം നല്‍കാനും രൂപത വൈദികരെയും അവരുടെ ഭാര്യമാരെയും ചുമതലപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇതുകൂടാതെ, പ്ലസ് ടു വിജയിച്ച വിദ്യാര്‍ത്ഥികളെ ശരിയായ തൊഴിലും വിദ്യാഭ്യാസ സ്ഥാപനവും തെരഞ്ഞെടുക്കുന്നതിന് രൂപത കോട്ടയം കരിയര്‍ ഗൈഡന്‍സ് സെന്റര്‍ തുറക്കുമെന്നും മാര്‍ ദിയസ്‌കോസറസ് കത്തില്‍ പറഞ്ഞു.

പ്രകൃതിദുരന്തങ്ങള്‍ പോലുള്ള സാഹചര്യങ്ങളും ഇടവകയെ ബാധിക്കുന്ന പ്രശ്‌നങ്ങളും നേരിടാന്‍ ഇടവക തലത്തില്‍ ഒരു ‘ക്രൈസിസ് മാനേജ്‌മെന്റ് സെല്‍’ തുറക്കും. സെല്ലിനെ നിയന്ത്രിക്കുന്നവര്‍ക്ക് ഇതിനായി പരിശീലനം നല്‍കുമെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.