വൈക്കത്ത് കാർഷിക മേളയും   കർഷകരെ ആദരിക്കൽ ചടങ്ങും നടത്തി.

വൈക്കത്ത് കാർഷിക മേളയും കർഷകരെ ആദരിക്കൽ ചടങ്ങും നടത്തി.

സ്വന്തം ലേഖകൻ
വൈക്കം: വേമ്പനാട് കോസ്റ്റൽ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി, ഗ്രീൻ ലീഫ് കാർഷിക വികസന സംഘം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ മേടം പത്തിനോടനുബന്ധിച്ച് കാർഷിക മേള നടത്തി. ഇതോടെപ്പം കർഷകരെ ആദരിക്കൽ ചടങ്ങും നടത്തി.

വൈക്കം തെക്കേനട ഓമനാസ് അഗ്രി പാർക്കിൽ ഗ്രീൻ ലീഫ് സംസ്ഥാന പ്രസിഡന്റ്‌ അഡ്വ.പി.ഐ. ജയകുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബാലശാസ്ത്രജ്ഞൻ ശ്രേയസ് ഗിരീഷ് കാർഷിക ദിനാഘോഷവും കുമരകംആർഎആർ എസ് റിട്ടയേർഡ് ഫാം മാനേജർ കെ.വി. ഷാജി കാർഷിക മേളയും ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ ബാല ഭൗമ ശാസ്ത്രജ്ഞൻ ശ്രേയസ് ഗിരീഷ്, വിവിധ കാർഷിക മേഖലയിൽ മികവ് പുലർത്തുന്ന ടി. ജെ.ജോണി കോതമംഗലം,രമേശ് കുമാർ നോർത്ത് പറവൂർ,മക്കൻ ചെല്ലപ്പൻ,യു.ഉലഹന്നാൻ,റെജിപൂത്തറ, വെച്ചൂർ മറിയം എന്നിവരെ ആദരിച്ചു. സാഹിത്യകാരൻ സുബ്രഹ്മണ്യൻ അമ്പാടി മുഖ്യപ്രഭാഷണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേമ്പനാട് കോസ്റ്റൽ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി മാനേജിംഗ് ഡയറക്ടർ പി.പി. പ്രഭു, കെ.ബി.ഗിരിജാകുമാരി,ഓമനമുരളിധരൻ, പി. വി.ബിജു,മുരളി പുല്ലംവേലിൽ,ജോസഫ് കുടവെച്ചൂർ തുടങ്ങിയവർ പ്രസംഗിച്ചു.