കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള വിധിയെഴുത്താകും ലോകസഭ തെരഞ്ഞെടുപ്പെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ.
തലയോലപറമ്പ്: കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള വിധിയെഴുത്താകും ലോകസഭ തെരഞ്ഞെടുപ്പെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ.യുഡിഎഫ് ഇറുമ്പയം മേഖല കുടുംബ സംഗമം വെട്ടിക്കൽ അപ്പച്ചന്റെ ഭവനത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിലക്കയറ്റവും അക്രമ രാഷ്ട്രീയവും കേരളത്തിൻറെ സാമൂഹ്യ ജീവിതത്തെ താറുമാറാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡലം പ്രസിഡൻ്റ് വി.സി.ജോഷി അധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി.പി.സിബിച്ചൻ മുഖ്യപ്രഭാഷണം നടത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളകോൺഗ്രസ് നേതാവ് ബിജു മൂഴിയിൽ, വൈക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി.ഡി. ഉണ്ണി,എൻ.എം.താഹ ,ബ്ലോക്ക് പഞ്ചായത്ത് അംഗം തങ്കമ്മ വർഗീസ്,പഞ്ചായത്ത് മെമ്പർമാരായ നിയാസ്
കൊടിയനേരത്ത്,സുമ സൈജൻ, ബി. സുകുമാരൻ നായർ, വി.എം.ജോണി വല്യാനം കണ്ടം,ജയേഷ് മാമ്പള്ളി, അസംഘടിത തൊഴിലാളി കോൺഗ്രസ് വൈക്കം നിയോജക മണ്ഡലം പ്രസിഡൻ്റ്
മനോജ് കെ. തൈപ്പറമ്പിൽ,പി.പി. ബിജു പാഴുകാലായിൽ ,പി.ഒ. പീറ്റർ,ബേബിച്ചൻ പൊറുമ്പിൽ, ഇ.എം. നാസർ, കെ.ജി. സത്യൻ,എം.വി. റോയ്,വി.പി.ചാക്കോ ,പി.കെ.രവി ,ലീല ചെറുകുഴി ,സദാനന്ദൻ പല്ലാട്ടുകുഴി, കോമു, ജസ്സി, വൽസല തുടങ്ങിയവർ സംബന്ധിച്ചു.