വീട്ടില്‍ സ്വർണം സൂക്ഷിക്കുന്നവരാണോ നിങ്ങൾ….! എങ്കിൽ എത്ര വരെ സ്വര്‍ണം സൂക്ഷിക്കാം? ആദായനികുതി നിയമങ്ങള്‍ അറിഞ്ഞില്ലേല്‍ പണിപാളും; ഇന്ത്യയില്‍ ഒരാള്‍ക്ക് അനുവദനീയമായ സ്വർണ്ണ പരിധി ഇങ്ങനെ….

വീട്ടില്‍ സ്വർണം സൂക്ഷിക്കുന്നവരാണോ നിങ്ങൾ….! എങ്കിൽ എത്ര വരെ സ്വര്‍ണം സൂക്ഷിക്കാം? ആദായനികുതി നിയമങ്ങള്‍ അറിഞ്ഞില്ലേല്‍ പണിപാളും; ഇന്ത്യയില്‍ ഒരാള്‍ക്ക് അനുവദനീയമായ സ്വർണ്ണ പരിധി ഇങ്ങനെ….

ഡൽഹി: സ്വർണത്തിന് അനുദിനം വില കൂടുകയാണ്.

ഏപ്രിലില്‍ മാത്രം 4000 ത്തോളം രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഒരു വ്യക്തി എത്ര സ്വർണം സൂക്ഷിക്കാം?

ഇന്ത്യയിലെ സ്വർണ്ണ ഉടമസ്ഥാവകാശവും ആദായനികുതി നിയമങ്ങളും അറിഞ്ഞിരിക്കണം. ഏറ്റവും കൂടുതല്‍ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. രാജ്യത്തെ മിക്കവാറും എല്ലാ കുടുംബങ്ങളും ആഭരണങ്ങളായും നാണയങ്ങളായും സ്വർണ്ണ നിക്ഷേപ പദ്ധതികളായും സ്വർണം സൂക്ഷിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇങ്ങനെയൊക്കെ ആണെങ്കിലും വീട്ടില്‍ എത്ര സ്വർണം സൂക്ഷിക്കാം എന്നതിന് ഒരു പരിധിയുണ്ട്. സെൻട്രല്‍ ബോർഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് പറയുന്നത് പ്രകാരം വെളിപ്പെടുത്തിയ വരുമാന സ്രോതസ്സുകളും കാർഷിക വരുമാനം, നിയമപരമായി പാരമ്ബര്യമായി ലഭിച്ച പണവും, ന്യായമായ തുക ഗാർഹിക സമ്ബാദ്യവും എന്നിവ ഉപയോഗിച്ച്‌ വാങ്ങിയ സ്വർണത്തിന് നികുതി ചുമത്തില്ല.

ഇന്ത്യയില്‍ ഒരാള്‍ക്ക് അനുവദനീയമായ സ്വർണ്ണ പരിധി താഴെ കൊടുക്കുന്നു

അവിവാഹിതയായ സ്ത്രീ 250 ഗ്രാം
അവിവാഹിതൻ 100 ഗ്രാം
വിവാഹിതയായ സ്ത്രീ 500 ഗ്രാം
വിവാഹിതൻ 100 ഗ്രാം

സ്വർണ്ണത്തിൻ്റെ സുരക്ഷ ഉറപ്പാക്കുന്നതിനു പുറമേ, സ്വർണം സൂക്ഷിക്കുന്നത് സംബന്ധിച്ച സർക്കാർ നിയമങ്ങള്‍ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. റെയ്ഡുകളിലോ പരിശോധനയിലോ ആഭരണങ്ങളോ സ്വർണമോ, അളവ് നിശ്ചിത പരിധിയില്‍ താഴെയാണെങ്കില്‍, അത് കണ്ടുകെട്ടാൻ അധികാരികള്‍ക്ക് അനുവാദമില്ല.