കൊവിഡിനിടയിൽ ക്രെഡിറ്റ് സ്കോർ കുരുക്കും; തിരിച്ചടവുകൾ മുടങ്ങിയതോടെ പുതിയ വായ്പകൾ ലഭിക്കാൻ സാധ്യത ഇല്ലാതായി; കടക്കെണിയിലായി സാധാരണക്കാർ

കൊവിഡിനിടയിൽ ക്രെഡിറ്റ് സ്കോർ കുരുക്കും; തിരിച്ചടവുകൾ മുടങ്ങിയതോടെ പുതിയ വായ്പകൾ ലഭിക്കാൻ സാധ്യത ഇല്ലാതായി; കടക്കെണിയിലായി സാധാരണക്കാർ

സ്വന്തം ലേഖകൻ

കോട്ടയം: കൊവിഡിൽ ജോലി നഷ്ടപ്പെട്ടതോടെ തിരിച്ചടവുകൾ മുടങ്ങി; പുതിയ വായ്പകൾ ലഭിക്കാതെ ക്രെഡിറ്റ്‌ സ്‌കോര്‍ കുരുക്കില്‍ പെട്ട് ഇടത്തരക്കാർ.

വായ്‌പകള്‍ക്ക്‌ അപേക്ഷ നല്‍കിയാല്‍ ബാങ്കുകളും ധനകാര്യ സ്‌ഥാപനങ്ങളും ക്രെഡിറ്റ്‌ സ്‌കോര്‍ പരിശോധിച്ച്‌ മാത്രമേ ഇത്‌ അനുവദിക്കുകയുള്ളു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാനദണ്ഡമാണ്‌ വായ്‌പകള്‍ക്കായി അപേക്ഷിക്കുന്നവർക്ക് തിരിച്ചടിയായിരിക്കുന്നത്‌.

മൂന്നു വര്‍ഷത്തിലധികമായി പ്രളയവും കൊവിഡ്‌ മഹാമാരിയും സമസ്‌ത മേഖലയെയും തകിടംമറിച്ചു. പ്രത്യേകിച്ച്‌ മലയോര മേഖലയിലെ കര്‍ഷക കുടുംബങ്ങളുടെ മുന്‍പോട്ടുള്ള ജീവിതം തന്നെ പ്രതിസന്ധിയിലാക്കി

പ്രതിസന്ധികള്‍ക്കുപുറമെ കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ചയും ഇരട്ടി പ്രഹരമായിരിക്കുകയാണ്‌. പ്രതികൂല സാഹചര്യത്തില്‍ ബാങ്കുകളില്‍ നിന്നും എടുത്ത വായ്‌പകളുടെ തിരിച്ചടവുകളുടെ തവണകളും തെറ്റി.

ഇതോടെ ക്രെഡിറ്റ് സ്കോർ കുത്തനെ കുറഞ്ഞു. അതോടെ ബാങ്കുകളിൽ നിന്ന് വായ്പ ലഭിക്കാനുള്ള സാധ്യതയും മങ്ങി.

Tags :